NewsIndia

ഉറി ഭീകരാക്രമണം: ബ്രിഗേഡ് കമാൻഡറെ ചുമതലയിൽ നിന്ന് മാറ്റി

ന്യൂഡൽഹി: ഭീകരാക്രമണം നടന്ന ഉറി കരസേന താവളത്തിലെ ബ്രിഗേഡ് കമാൻഡർ കെ. സോമശങ്കറിനെ സ്ഥാനത്ത് നിന്നും മാറ്റി. സംഭവത്തില്‍ സൈനികതല അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് ചുമതലയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സോമശങ്കറിന് പകരം 28 മൗണ്ടന്‍ ഡിവിഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥന്‍ ചുമതല ഏറ്റെടുക്കുമെന്ന് സൈന്യം അറിയിച്ചു.

രണ്ട് ആഴ്ചയ്ക്ക് മുൻപാണ് ഉറിയിലെ സൈനികതാവളത്തിൽ ഭീകരർ ആക്രമണം നടത്തിയത്. ഇതിൽ 19 സൈനികരാണ് വീരമൃത്യു വരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button