India

65,250 കോടി രൂപയുടെ കള്ളപ്പണം പുറത്ത് വന്നു : അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി : നാല് മാസം കൊണ്ട് 65,250 കോടി രൂപയുടെ കള്ളപ്പണം പുറത്ത് വന്നുവെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റലി ശനിയാഴ്ച വ്യക്തമാക്കി. 64,275 പരസ്യപ്പെടുത്തലുകളാണ് നാല് മാസക്കാലയളവില്‍ ഓണ്‍ലൈനായും നേരിട്ടും കേന്ദ്രത്തിന് ലഭിച്ചതെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. പരസ്യപ്പെടുത്തിയ 65,250 കോടി രൂപയുടെ കള്ളപ്പണത്തില്‍ നിന്നും 45% നികുതിയായും പിഴയായും കേന്ദ്ര ഖജനാവിലേക്ക് വന്ന് ചേരും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയായാണ് ഇന്‍കംടാക്‌സ് ഡിക്ലറേഷന്‍ പദ്ധതിയെ കേന്ദ്രം അവതരിപ്പിച്ചത്.

ഇന്‍കം ഡിക്ലറേഷന്‍ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ 30 വരെയായിരുന്നു പൗരന്മാര്‍ക്ക് സ്വമേധയാ കള്ളപണം പരസ്യപ്പെടുത്താനുള്ള അവസരം കേന്ദ്രം നല്‍കിയിരുന്നത്. 1997ല്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്ന വോളണ്ടറി ഡിസ്‌ക്ലോഷര്‍ ഓഫ് ഇന്‍കം പദ്ധതി (Voluntary Disclosure of Income Scheme) പ്രകാരം 9,760 കോടി രൂപയായിരുന്നു പരസ്യപ്പെടുത്തിയിരുന്നതെന്ന് അരുണ്‍ ജയ്റ്റ്‌ലി സൂചിപ്പിച്ചു. നിലവില്‍, ഇന്‍കം ഡിക്ലറേഷന്‍ പദ്ധതി പ്രകാരം ലഭിച്ച തുക കേന്ദ്ര സര്‍ക്കാരിന്റെ സംയോജന ഫണ്ടിലേക്കാണ് (consolidated fund of India) വകയിരുത്തുകയെന്നും പിന്നീട് ജനക്ഷേമ കാര്യങ്ങള്‍ക്കായി ഈ തുക ചെലവഴിക്കപ്പെടുമെന്നും അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button