Prathikarana Vedhi

യഥാര്‍ത്ഥത്തില്‍ ആരാണ് ഇന്ത്യയുടെ ശത്രുക്കള്‍ ?

അഞ്ജു പ്രഭീഷ്

യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ശത്രു ഭീകരരോ പാക്കിസ്ഥാനോ നവാസ് ഷെരീഫോ അല്ല..മറിച്ച് ആം ആദ്മിയുടെയും ചെങ്കൊടിയുടെയും മറവില്‍നിന്നും കള്ളവേഷം കെട്ടിയാടുന്ന,ചോറിങ്ങും കൂറങ്ങുമായി നമുക്കൊപ്പം ജീവിക്കുന്ന കുറെ താലിബാനി നായകളാണ്..മനസ്സിലെ വര്‍ഗ്ഗീയവിഷത്തെ ഒളിപ്പിക്കാന്‍ അവര്‍ക്ക് ചെങ്കൊടിയെയും ചൂലിനെയും കൂട്ടുപിടിച്ചേ പറ്റൂ..എന്തായാലും ഇത്തരത്തിലുള്ള കുറെ ദേശദ്രോഹി പരിഷകളെ തിരിച്ചറിയാന്‍ സാധാരണജനങ്ങള്‍ക്ക്‌ സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞു..നെഞ്ചില്‍ ചെങ്കൊടിയുടെ ചുവപ്പ് സൂക്ഷിച്ചിട്ടുള്ള ഒരൊറ്റ സഖാവും ഇന്ന് സൈന്യത്തെയോ ഭരണകൂടത്തെയോ തള്ളിപറയില്ല..പറയുകയുമില്ല..കാരണം പാര്‍ട്ടിക്ലാസുകള്‍ ഒറ്റുകാരാക്കാന്‍ അവരെ പഠിപ്പിച്ചിട്ടില്ല തന്നെ..പക്ഷേ നിങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്..നിങ്ങള്‍ ഒരുക്കിയ ചോരച്ചാലുകളുടെയും ചെങ്കൊടിയുടെയും മറപിടിച്ച്,സഖാവിന്റെ മുഖമൂടിയില്‍ ഒളിപ്പിച്ചുവെച്ച ദേശദ്രോഹികളുടെ വര്‍ഗ്ഗീയമുഖങ്ങളെ…അത്തരക്കാര്‍ക്കു മറുപടി കൊടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്..എന്നിരുന്നാലും ബുദ്ധിയുടെ മേലങ്കി അണിഞ്ഞിരുന്ന പുരോഗമവാദികളോട് ചില ചോദ്യങ്ങള്‍ ചോദിക്കാതെ വയ്യ തന്നെ..

ഇന്നലെ വരെ പാകിസ്ഥാനോട് ഇന്ത്യ പുലര്‍ത്തിപോന്നിരുന്ന സഹിഷ്ണുതാമനോഭാവത്തെ മോദിയുടെ നയതന്ത്രപരാജയമായി കുറ്റപ്പെടുത്തിയിരുന്ന എതിരാളികള്‍ ഇന്ന് അടവ്മാറ്റുന്ന മനോഹരക്കാഴ്ചയും സോഷ്യല്‍മീഡിയയിലൂടെ കാണാന്‍ കഴിഞ്ഞു..ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തെ വാനോളം പുകഴ്ത്തുന്ന ഇവര്‍ ഇപ്പോള്‍ പറയുന്നത് അത് മോദിയുടെ കഴിവ് അല്ല,പ്രണവ് മുഖര്‍ജിയുടെയും സൈന്യത്തിന്റെയും കഴിവ് എന്നാണ്..വളരെ നല്ലത് തന്നെ.അങ്ങനെയെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയും ട്രോളുകളിലൂടെയും അണ്ണാക്കില്‍ കുത്തിയ പാക്കിസ്ഥാനെതിരെ മോദിജി നടപടി എടുത്തില്ല എന്ന് പറഞ്ഞിരുന്നത് എന്തിനായിരുന്നു അണ്ണന്മാരെ??ഇന്ന് യുദ്ധത്തിന്റെ വിനാശങ്ങളെ എണ്ണിപ്പെറുക്കി,അക്കമിട്ടു നിരത്തുന്ന നിങ്ങള്‍ കഴിഞ്ഞ ആഴ്ച വരെ എന്തുക്കൊണ്ട് പാകിസ്ഥാനെതിരെ ഇന്ത്യ യുദ്ധം തുടങ്ങുന്നില്ല എന്ന് ചോദിച്ചുക്കൊണ്ടേയിരുന്നതല്ലേ??ഇപ്പോള്‍ അമ്പത്താറു ഇഞ്ചുകാരന്റെ യുദ്ധക്കൊതിയായി ഈ സൈനികനീക്കത്തെ വിലയിരുത്തുന്നവരുടെ മനസ്സിലിരുപ്പ് എന്താണെന്ന് മനസ്സിലാക്കാന്‍ പൊതുജനങ്ങള്‍ക്കു ആവുന്നുണ്ട്‌..ഇന്ത്യ മുമ്പും പാകിസ്ഥാനെ തളച്ചിട്ടുണ്ട്.കോണ്‍ഗ്രസ് ഭരണകാലത്തും വാജ്‌പേയി ഭരണകാലത്തും..അന്നും ഇന്ത്യന്‍ സൈന്യം എന്താണെന്ന് പാകിസ്ഥാന്‍ അറിഞ്ഞിരുന്നു..പക്ഷേ എന്തുകൊണ്ട് ഈ സൈനികനീക്കം ഇന്ന് അജിത്‌ ഡോവലിന്റെയും മോഡിജിയുടെയും വിജയമായി അവകാശപ്പെടുന്നു എന്ന് ആശങ്കപ്പെടുന്നവര്‍ അല്പം ചരിത്രം കൂടി അറിയുക.ഇന്ദിരാജിയുടെ നേതൃത്വത്തില്‍ 1971ല്‍ പാകിസ്ഥാന്‍ വിഭജിച്ചു ബംഗ്ലാദേശ് എന്നൊരു രാജ്യം പിറവിയെടുത്തപ്പോള്‍ എത്ര ലോകരാഷ്ടങ്ങള്‍ ഇന്ത്യയ്ക്ക് ഒപ്പം നിന്നു??അന്ന് അമേരിക്കയുടെ നിലപാട് എന്തായിരുന്നു??ഒരിക്കലും ഇന്ത്യ അങ്ങോട്ട്‌ കയറി ആക്രമിച്ചിട്ടില്ല..ഇപ്പോഴും അതേ..ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ പാകിസ്ഥാനില്‍ ഇന്ത്യ നടത്തിയ സൈനികനടപടി ആ രാജ്യത്തിനെതിരെ അല്ല.മറിച്ച് ഭീകരവാദത്തിനെതിരെയാണ്..ഇന്ന് സാര്‍ക്ക് രാഷ്ട്രങ്ങളും ഇസ്ലാമിക രാഷ്ട്രങ്ങളായ ഇറാനും ബലൂചിസ്ഥാനും ലോക പൊലീസായ അമേരിക്ക പോലും ഇന്ത്യക്ക് ഒപ്പം നില്ക്കുമ്പോള്‍ വിജയിച്ചത് യഥാര്‍ത്ഥത്തില്‍ നയതന്ത്രം വിജയഫോര്‍മുലയാക്കിയ രാജ്യത്തിന്റെ നായകന്‍ തന്നെയല്ലേ??അതല്ലേ യാഥാര്‍ത്ഥ്യം..മനസ്സിലെ രാഷ്ട്രീയം മായ്ച്ചുകളഞ്ഞു നോക്കിയാല്‍ നമ്മളില്‍ ഓരോരുത്തര്‍ക്കും ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ കഴിയണം..അങ്ങനെയുള്ളവരാണ് യഥാര്‍ത്ഥ ഭാരതീയര്‍..

ഓരോ പട്ടാളക്കാരനും കുടുംബം പുലര്‍ത്താന്‍ തന്നെയാണ് ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത്..ജനിക്കുമ്പോഴേ ആരും പട്ടാളക്കാരനായി പിറന്നുവീഴുന്നില്ലല്ലോ..ജീവിതസാഹചര്യങ്ങള്‍ അവനെ പട്ടാളക്കാരനായി മാറ്റുന്നു..പട്ടാളക്കാര്‍ അമാനുഷികന്മാര്‍ ഒന്നുമല്ല.അവരും നമ്മളെ പോലെയുള്ള സാധാരണമനുഷ്യന്മാര്‍ തന്നെയാണ്..എല്ലാ വികാരവിചാരങ്ങളും ചാപല്യങ്ങളും ഉള്ള സാധാരണമനുഷ്യര്‍..പക്ഷെ , കഠിനമായ പരിശീലനവും ,സൈനിക സാഹചര്യങ്ങളും , രാഷ്ട്രബോധവും സമഞ്ജസമായി സമ്മേളിക്കുമ്പോൾ ഓരോ പൗരനും അവനു കുടുംബാംഗങ്ങളാകും …ദേശീയപതാക അവനു അതിരുകളില്ലാത്ത ഊർജ്ജത്തിന്റെ സ്രോതസ്സാകും..അവിടെയാണ് ഓരോ സൈനികനും നമ്മളില്‍ നിന്നും വ്യത്യസ്തനാകുന്നത്..ഒരൊറ്റ ഇന്ത്യ,ഒരൊറ്റ ജനത എന്ന ചിന്ത സിരകളില്‍ ആവാഹിക്കപ്പെടുന്ന സൈനികന്‍ പിന്നെ രാഷ്ട്രീയമതവ്യതിയാനങ്ങള്‍ മറക്കുന്നു..പിന്നെ അവനു രാജ്യമാണ് എല്ലാം..ജീവത്യാഗമെന്നത് രാജ്യത്തിനുവേണ്ടിയുള്ള കര്‍മ്മമായി മാറുന്നു..ഇങ്ങനെയുള്ള സൈനികരെയാണ് വെറും രാഷ്ട്രീയമുതലെടുപ്പിനു വേണ്ടി നമ്മള്‍ ഒറ്റുകാരായും ഭരണകൂടഗുണ്ടകളായും ബലാത്സംഗവീരന്മാരായും ചിത്രീകരിച്ചത്..സൈനികര്‍ വെറും ശമ്പളത്തിന് വേണ്ടി സേവനം ചെയ്തുവെന്ന് വാദിച്ച നിങ്ങള്‍ ഇപ്പോള്‍ എന്തുക്കൊണ്ട് അവരെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നു??കാശ്മീരിലെ ഭീകരര്‍ക്ക്‌ വേണ്ടി ഇന്നലെവരെ കരഞ്ഞ നിങ്ങള്‍,കാശ്മീരിലെ പട്ടാളനടപടിയെ ഇന്നലെ വരെ അപലപിച്ച നിങ്ങള്‍ എന്തുക്കൊണ്ട് ഇന്ന് പാകിസ്ഥാനെതിരെയുള്ള സൈനിക നടപടിയെ അഭിനന്ദിക്കുന്നു??ഉത്തരം ഒന്നുമാത്രം..നിങ്ങള്‍ സൈനികരെ എതിര്‍ത്തിരുന്നത് ഉള്ളിലെ രാഷ്ട്രീയബോധം ചൂട്പിടിച്ചു കിടന്നതുക്കൊണ്ട് മാത്രമായിരുന്നു..മനസ്സിലെ മോദിവിരുദ്ധത ഒന്ന് കൊണ്ട് മാത്രമായിരുന്നു..അല്ലാതെ നിങ്ങളില്‍ ദേശസ്നേഹം ഇല്ലാതിരുന്നിട്ടല്ല..പ്രത്യശാസ്ത്രത്തെ മനസ്സില്‍ ആവാഹിക്കുമ്പോള്‍ പോലും നിങ്ങള്‍ അറിയാതെ അറിഞ്ഞിരുന്നു നിങ്ങളൊരു ഇന്ത്യക്കാരന്‍ ആയിരുന്നുവെന്ന്..അതുകൊണ്ടാണ് ഇന്ന് നിങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിനു വിപ്ലവാഭിവാദ്യങ്ങള്‍ നേരുന്നത്..അതല്ല,ഇതും നാല് വോട്ടുമാത്രം മുന്നില്‍ക്കണ്ട് കൊണ്ടുള്ള ഒരു കറുത്തഹാസ്യം മാത്രമാണെങ്കില്‍ ഒന്നോര്‍ക്കുക സഖാക്കളെ,ആം ആദ്മി അനുയായികളെ,നിങ്ങള്‍ കളിക്കുന്ന അവസാനത്തെ നെറികെട്ട കളി മാത്രമായി പോകുമിത്…

ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ്.അത് തന്നെയാണ് ഈ രാജ്യത്തിന്റെ പ്രത്യേകതയും..നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ സത്യത്തെ മുന്‍നിറുത്തി രാജ്യം ഭരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല തന്നെ.ഒരു ജനാധിപത്യരാജ്യത്തിന്റെ ഏറ്റവും വലിയ വക്താക്കള്‍ നിഷ്പക്ഷരായ ജനങ്ങളാണ്.അതിന്മേല്‍ ഇനി ഏതു രാഷ്ട്രീയപാര്‍ട്ടി തെളിവുകളുമായി വന്നു സമര്‍ഥിക്കാന്‍ നോക്കിയാലും സത്യം സത്യമല്ലാതെയായി തീരില്ല തന്നെ..ഞാനടങ്ങുന്ന നിഷ്പക്ഷമതികളായ ജനാധിപത്യവിശ്വാസികളാണ് ഈ രാജ്യത്തിന്റെ ഭരണഭാഗധേയം നിര്‍ണ്ണയിക്കുന്നത്..അത് ഇന്ത്യാമഹാരാജ്യത്തിന്റെ ഭരണത്തിലായാലും എന്റെ കൊച്ചുകേരളത്തിന്റെ കാര്യത്തിലായാലും ശരി തന്നെ..അറുപതുവര്‍ഷക്കാലം ഇന്ത്യയെ നയിച്ചിരുന്ന,ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ഒരു പാര്‍ട്ടി ഇന്ന് വെറുമൊരു ശരാശരി പാര്‍ട്ടി മാത്രമായി ഒതുങ്ങിപോയിട്ടുണ്ടെങ്കില്‍,അതുപോലെതന്നെ കേരളത്തിലും ബംഗാളിലും മാറ്റത്തിന്റെ കാഹളം മുഴക്കിയ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഒരു പാര്‍ട്ടി വെറുമൊരു പ്രാദേശിക പാര്‍ട്ടി മാത്രമായി ഒതുങ്ങി പോയിട്ടുണ്ടെങ്കില്‍ അതിനു കാരണക്കാര്‍ നിഷ്പക്ഷമതികളായ,രാഷ്ട്രീയവും മതവും തലയ്ക്കു പിടിച്ചിട്ടില്ലാത്ത വെറും സാധാരണജനങ്ങള്‍ തന്നെയാണ്..അവര്‍ തന്നെയാണ്,അവര്‍ മാത്രമാണ് ശരി..അവരാണ് ഇന്ത്യയുടെ ശക്തിയും…അതുകൊണ്ട്തന്നെ ചെങ്കൊടിയുടെയും ചൂലിന്റെയും മറവില്‍ നിന്നുംക്കൊണ്ട് പാകിസ്ഥാന് വേണ്ടി ജയ്‌ വിളിക്കുന്ന ഓരോ പന്നികളോടും പറയുന്നു-ഇത് ഇന്ത്യയാണ്..ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും പാര്‍സിയും ഇന്ത്യയെന്ന ഒരൊറ്റ വികാരത്തിനായി ഒരുമിച്ചു രക്തം ചിന്തിയ നാടാണ്..റാണിലക്ഷ്മിയും ഭഗത്സിംഗും ആസാദും മണ്ണിനു വേണ്ടി ജീവത്യാഗം ചെയ്ത നാട്..അല്ലാതെ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചടക്കിയ നോക്കുക്കുത്തികളുടെ നാടല്ല..ഇനിയും ഇവിടെ മതവും രാഷ്ട്രീയവും പറഞ്ഞു തമ്മില്‍ തല്ലിക്കാന്‍ വന്നാല്‍ നിന്റെയൊക്കെ തല ഇവിടെ ഈ മണ്ണില്‍ കിടന്നു ഉരുളും.അതിനു എന്നെ പോലുള്ളവര്‍ക്ക് ഒരു കൊടിയുടേയും മതത്തിന്റെയും പരിരക്ഷ വേണ്ട..നട്ടെല്ല് പണയപ്പെടുത്തിയിട്ടില്ലാത്ത ആത്മവീര്യവും ചങ്കുറപ്പും മാത്രം മതി..ജയ്‌ഹിന്ദ്‌..

shortlink

Related Articles

Post Your Comments

Related Articles


Back to top button