ഇറാഖിൽ ഇസ്ലാമിക് രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഐഎസ് ഭീകരർ ഏറ്റവും കൂടുതൽ ഭയക്കുന്നത് മറ്റു രാജ്യങ്ങളുടെ ബോംബർ വിമാനങ്ങളെയല്ല മറിച്ച് സ്‌ത്രീകളുടെ ഗുണ്ടാസംഘങ്ങളെയാണ്. ഇറാഖിൽ ഇന്നേറ്റവും കരുത്തുറ്റ പോരാട്ടം നടത്തുകയാണ് സ്‌ത്രീകളുടെ ഗുണ്ടാസംഘം. ഇവരുടെ അച്ഛനെയും ഭർത്താവിനെയും സഹോദന്മാരെയും കൊലപ്പെടുത്തിയ ഭീകരർക്കെതിരെ ഇവർ നടത്തുന്നത് പകയുടെ പോരാട്ടമാണ് ഇത്.
സ്ത്രീകളുടെ പോർസംഘത്തിന്റെ നേതാവ് 39-കാരിയായ വാഹിദ മുഹമ്മദ് അൽ ജുമൈലിയാണ്. തന്റെ അച്ഛനെയും മൂന്ന് സഹോദരന്മാരെയും രണ്ടാം ഭർത്താവിനെയും കൊലപ്പെടുത്തിയ ഐസിസിനോട് തീർത്താൽ തീരാത്ത പകയാണ് വാഹിദയ്ക്ക്. ആരും ഇതുവരെ ചിന്തിക്കാത്ത രീതിയിലാണ് വാഹിദ ഐസിസ് ഭീകരരോട് പകവീട്ടുന്നത്.
കൊലപ്പെടുത്തുന്ന ഭീകരരുടെ തലയറുത്തെടുത്ത് അത് പാകം ചെയ്യുകയും ശരീരം കത്തിച്ചാമ്പലാക്കുകയുമാണ് വാഹിദയുടെയും കൂട്ടരുടെയും രീതി. ഈ ചിത്രങ്ങൾ വാഹിദ തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. രണ്ട് ഭീകരരുടെ തല പാത്രത്തിൽവച്ച് വേവിക്കുന്ന ചിത്രമാണ് വാഹിദ ഫേസ്‌ബുക്കിൽ ഇട്ടിട്ടുള്ളത്.
18 ഭീകരരെ താൻ കൊന്നിട്ടുണ്ടെന്ന് വാഹിദ പറഞ്ഞു. താനും തന്റെ കൂട്ടുകാരും ഒരു കുടുംബത്തെപ്പോലെയാണ് ഐസിസിനോടുള്ള പ്രതികാരം വീട്ടുന്നതെന്നും വാഹിദ പറഞ്ഞു. ഐസിസ് കൊലപ്പെടുത്തേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവരിൽ പ്രധാനിയാണ് വാഹിദ. ഇതിനകം ആറ് വധശ്രമങ്ങളാണ് ഇവർക്കുനേരെ ഉണ്ടായത്. ഉന്നത നേതാക്കളിൽനിന്നുള്ള വധഭീഷണി വേറെയും.
കഴിഞ്ഞയാഴ്ച ഷിർഖത്ത് നഗരകേന്ദ്രത്തിലേക്ക് 50-അംഗ സംഘവുമായി ചെന്ന വാഹിദ ഐസിസ് ഭീകരരിൽനിന്ന് നഗരകേന്ദ്രം പിടിച്ചെടുക്കുകയും ചെയ്തു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ പ്രതികാരം ഐസിസിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുകയാണ്.
Post Your Comments