NewsInternational

ഇന്ത്യ പ്രകോപനം തുടര്‍ന്നാല്‍ വെറുതെയിരിക്കില്ലെന്ന് പാകിസ്ഥാന്റെ മുന്നറിയിപ്പ് :ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതീവജാഗ്രത

ഇസ്ലാമാബാദ് : ഇന്ത്യ നിയന്ത്രണ രേഖ കടന്ന് ആക്രമണം തുടര്‍ന്നാല്‍ തങ്ങള്‍ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍. പരമാവധി സംയമനം പാലിക്കും. അതു കഴിഞ്ഞാല്‍ തിരിച്ചടിക്കും. നിയന്ത്രണരേഖ കടന്ന് ഇന്ത്യ ആക്രമിച്ചിട്ടില്ലെന്നും ഐക്യരാഷ്ട്ര സംഘടനയിലെ പാക്ക് പ്രതിനിധി മലീഹ ലോധി പറഞ്ഞു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇന്ത്യയുടെ ഭാഗത്തുനിന്നു മോട്ടോര്‍ ഷെല്ലാക്രമണവും വെടിവയ്പും ഉണ്ടായി. ഇതില്‍ രണ്ടു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. എന്നാല്‍ നിയന്ത്രണരേഖ കടന്ന് ആക്രമണമുണ്ടായിട്ടില്ല. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഒരു ഇന്ത്യന്‍ സൈനികനെ പിടികൂടിയതായും അവര്‍ പറഞ്ഞു. ആണവായുധങ്ങള്‍ കയ്യിലുള്ള രാജ്യങ്ങളെന്ന നിലയില്‍ സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഇന്ത്യയുടെ പ്രകോപനപരമായ നടപടികള്‍ തടയാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും മലീഹ ലോധി ആവശ്യപ്പെട്ടു.

ബുധന്‍ അര്‍ധരാത്രിക്കുശേഷം പാക്ക് അധീന കശ്മീരില്‍ (പിഒകെ) ഭീകരരുടെ ഇടത്താവളങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കമാന്‍ഡോ ആക്രമണത്തില്‍ 38 ഭീകരരോളം കൊല്ലപ്പെട്ടിരുന്നു. അതേസമയം, പാക്ക് അധീന കശ്മീരിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം കമാന്‍ഡോ ആക്രമണം നടത്തിയെന്നതു കെട്ടുകഥയാണെന്നും നിയന്ത്രണരേഖയില്‍ വെടിവയ്പാണുണ്ടായതെന്ന നിലപാടിലാണ് ഇപ്പോഴും പാക്ക് സൈന്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button