കൊച്ചി: പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മിക്കയിടങ്ങളിലും പേപ്പര്‍ കവറുകളാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍, പൂര്‍ണ്ണമായൊരു നിരോധനം ഉണ്ടായിട്ടില്ല. ഇത്തവണ കൊച്ചി എല്ലാവര്ക്കും മാതൃകയാകുകയാണ്. നാളെ മുതല്‍ കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക്ക് നിയന്ത്രണം കര്‍ശനമാകും.
50 മൈക്രോണില്‍ താഴെയുള്ളവയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്ക് ബാഗുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്ക്കെതിരേയും. നിയന്ത്രണ നടപടി ലംഘിക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.
മാലിന്യം പൊതു സ്ഥലങ്ങളില്‍ മറ്റും വലിച്ചെറിഞ്ഞാലും നടപടിയുണ്ടാകും. പിടിക്കപ്പെട്ടാല്‍ 2500 രൂപ മുതല്‍ സ്പോട് ഫൈന്‍ ഈടാക്കുകയും ചെയ്യും.
Post Your Comments