India

പാകിസ്ഥാന്റെ ഓരോ നീക്കവും ‘ലൈവാ’യറിഞ്ഞ് ഇന്ത്യ

ന്യൂഡല്‍ഹി● പാകിസ്ഥാന്‍ നടത്തുന്ന സൈനിക നീക്കങ്ങളെക്കുറിച്ചും ആക്രമണ പദ്ധതികളെക്കുറിച്ചും ഇന്ത്യയ്ക്ക് ആശങ്കപ്പെടേണ്ടതില്ല. കാരണം ഇന്ത്യ എല്ലാം മുകളില്‍ ഇരുന്ന് കാണുന്നുണ്ട്. ഐ.എസ്.ആര്‍.ഓയുടെ കാര്‍ട്ടോസാറ്റ് ഉപഹ്രഹമാണ് പാക് സൈന്യത്തിന്റെയും ഭീകരരുടെയും നീക്കങ്ങൾ ലൈവായി ഇന്ത്യന്‍ സൈന്യത്തിന് എത്തിച്ചു നല്‍കുന്നത്. പാക് അധിനിവേശ കാഷ്മീരിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളും ഉപഗ്രഹം സൈന്യത്തിനു കൈമാറുന്നുണ്ടെന്നാണ് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സൈനിക ആവശ്യത്തിനായി വിക്ഷേപിച്ചിട്ടുള്ള കാർട്ടോസാറ്റ്–2 എ, കാർട്ടോസാറ്റ്–2 ബി, കാർട്ടോസാറ്റ്–2 സി എന്നീ ഉപഗ്രഹങ്ങളാണ്‌ അതിർത്തിയിലെയും അതിർത്തിക്കപ്പുറത്തെയും ഓരോ അനക്കവും കൃത്യമായി നിരീക്ഷിക്കുന്നത്. ഭീകരക്യാമ്പുകൾ സംബന്ധിച്ച വ്യക്‌തമായ ചിത്രങ്ങളും വീഡിയോകളും ഉപഗ്രഹങ്ങള്‍ സൈന്യത്തിന് കൈമാറുന്നുണ്ട്. വ്യാഴാഴ്ച പാക് അധീന കാശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് സഹായിച്ചതും കാര്‍ട്ടോസാറ്റ് ആണെന്നാണ് റിപ്പോര്‍ട്ട്. ഓപ്പറേഷന്റെ വീഡിയോയും ഇത്തരത്തിൽ പകർത്തിയതായാണ് സൂചന.

ശത്രുവിന്റെ മിസൈൽ ആക്രമണങ്ങൾ കണ്ടുപിടിക്കുകയാണ് 2007ൽ വിക്ഷേപിച്ച കാർട്ടോസാറ്റ്–എയുടെ ദൗത്യം. നിലവിൽ വൻകിടരാജ്യങ്ങളായ ചൈനയും അമേരിക്കയും മറ്റു രാജ്യങ്ങളുടെ സൈനികനീക്കങ്ങൾ അറിയാൻ ചാര ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ ഗണത്തിലേക്കാണ് കാര്‍ട്ടോസാറ്റ് പരമ്പരയിലൂടെ ഇന്ത്യയും എത്തിയിരിക്കുന്നത്. സൈനിക ആവശ്യത്തിനായി കാർട്ടോസാറ്റ് –സി, കാർട്ടോസാറ്റ്–ഡി എന്നിവയും വിക്ഷേപിക്കാൻ ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുകയാണ്. കടലിലെ ആശയവിനിമയ ആവശ്യങ്ങൾക്കായി നാവികസേന ജി–സാറ്റ്–7, രുക്മിണി ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സൈനിക ആശയവിനിമയ ആവശ്യങ്ങൾക്ക് ജിസാറ്റ്– 6 ഉപഗ്രഹവും ഇന്ത്യ ഉപയോഗിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button