തിരുവനന്തപുരം: സ്വാശ്രയ കോളേജ് പ്രവേശന വിഷയത്തില്‍ നിരാഹാരം കിടക്കുന്ന നേതാക്കന്മാരുടെ യഥാര്‍ത്ഥ മുഖം പുറത്തുവരുന്നു. നിരാഹാരം കിടക്കുന്ന യുഡിഎഫുകാരുടെ മക്കള്‍ പഠിക്കുന്നത് ഇതേ സ്വാശ്രയ കോളേജുകളില്‍ തന്നെയാണ്. പ്രവേശനം നേടിയതാകട്ടെ ലക്ഷങ്ങള്‍ കോഴ നല്‍കിയും. 25-ഓളം യുഡിഎഫ് പ്രമുഖരുടെ മക്കളാണ് സ്വാശ്രയ കോളജുകളില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് പഠിക്കുന്നത്.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇത്തരമൊരു നിരാഹാരമെന്നും ആരോപണങ്ങള്‍ ഉയരുന്നു. എന്‍ട്രന്‍സ് പരീക്ഷയില്‍ യോഗ്യത പോലും ലഭിക്കാതെയാണ് ഇവരുടെ മക്കള്‍ പലരും പഠിക്കുന്നത്. നിയമസഭയില്‍ ഘോരഘോരം പ്രസംഗിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ മെഡിക്കല്‍ പിജിക്ക് പഠിക്കുന്നത് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ്.
ലക്ഷങ്ങള്‍ കോഴ നല്‍കിയ ശേഷമായിരുന്നു പ്രവേശനമെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ പിജിക്ക് മൂന്നു കോടി രൂപ നല്‍കിയെന്നും പറയുന്നു. എം.കെ മുനീറിന്റെ മകന്‍ പഠിക്കുന്നത് എംഇഎസ് മെഡിക്കല്‍ കോളജിലാണ്. അബ്ദുറബിന്റെ മകന്‍ പഠിക്കുന്നത് തൃശ്ശൂര്‍ അമലയിലും. എല്ലാവരും മാനേജ്‌മെന്റ് ക്വാട്ടയില്‍.
എന്‍.ഷംസുദ്ദീന്റെ മകള്‍ പഠിക്കുന്നത് പാലക്കാട് കരുണ മെഡിക്കല്‍ കോളജിലാണ്. സര്‍ക്കാരിന്റെ ഒരു കരാര്‍ വ്യവസ്ഥയും അംഗീകരിക്കാത്ത കോളേജായ കരുണയില്‍ കുറഞ്ഞ ഫീസ് തന്നെ 10 ലക്ഷം രൂപയാണ്. സാമ്പത്തികമായി വലിയ നിലയില്‍ അല്ലാത്ത നേതാക്കളുടെ മക്കളും ഇത്തരത്തില്‍ പഠിക്കുന്നുവെന്നാണ് വിവരം.
Post Your Comments