NewsInternational

പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കുനേരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക

വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കുനേരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. ജമ്മു കാഷ്മീരിലെ ഉറി സൈനിക ആസ്ഥാനത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണംപോലെയുള്ള സാഹചര്യങ്ങള്‍ പിരിമുറുക്കം കൂട്ടുകയേയുള്ളൂ എന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഇത്തരം ഭീകരാക്രമണങ്ങള്‍ മേഖലയിലെ സമാധാനം തകര്‍ക്കുമെന്നതില്‍ സംശയമില്ല. തീവ്രവാദ സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബ, ഹഖാനി നെറ്റ്വര്‍ക്ക്, ജയഷ് ഇ മുഹമ്മദ് തുടങ്ങിയവയ്‌ക്കെതിരേ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button