കൊച്ചി: മാധ്യമപ്രവര്‍ത്തകരുടെ കോടതി വിലക്ക് ഇനിയും തീര്‍ന്നിട്ടില്ല. കോടതി വളപ്പില്‍ അഭിഭാഷകരുടെ കസറത്ത് ഇപ്പോഴും നടക്കുന്നു. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു. ചീഫ് ജസ്റ്റിസ് കൂടി പങ്കെടുത്ത യോഗത്തിലുണ്ടായ ധാരണ പ്രകാരമാണ് മാധ്യമ പ്രവര്‍ത്തകര്‍ കോടതിയിലെത്തിയത്.
ഇവരെ ഒരു വിഭാഗം അഭിഭാഷകര്‍ തടയുകയായിരുന്നു. അഭിഭാഷകര്‍ ഭീഷണി മുഴക്കുകയും ചെയ്തു. പിന്നീട് പോലീസ് സംരക്ഷണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കോടതിക്കു പുറത്തേക്കു വരികയായിരുന്നു. ചീഫ് ജസ്റ്റിസിനു മാധ്യമ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
രണ്ട് മാസമായി നടന്നു വരുന്ന നടപടികള്‍ക്ക് ശേഷം ഹൈക്കോടതി രജിസ്ട്രാര്‍ മാധ്യമ പ്രവര്‍ത്തകര്‍ കോടതിയില്‍ പ്രവേശിപ്പിക്കുന്നതിന് തടസ്സമൊന്നുമില്ലെന്ന് അറിയിച്ചിരുന്നു. ഇതുവകവയ്ക്കാതെയാണ് അഭിഭാഷകര്‍ തടഞ്ഞത്.
Post Your Comments