
മാഡ്രിഡ് : തന്റെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞ അമ്മയ്ക്ക് വേണ്ടി മത്സരം കുറച്ച് സമയം നിർത്തിവെച്ച് ടെന്നീസ് താരം റാഫേല്‍ നദാല്‍ . നദാല്‍ ടെന്നീസ് അക്കാദമിയില്‍ നടന്ന പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സരത്തിനിടെയാണ് ഗാലറിയിൽ തിങ്ങിനിറഞ്ഞിരിക്കുന്ന ആളുകളുടെ ഇടയിലൂടെ കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് നിലവിളിക്കുന്ന അമ്മ നദാലിന്റെ ശ്രദ്ധയില്‍പ്പെട്ടത്.മത്സരം നിർത്തിവെച്ചതിന് ശേഷം അമ്മ കുഞ്ഞിനെ കണ്ടെത്തുന്നത് വരെ നദാൽ കാത്തിരുന്നു. കുട്ടി അമ്മയുടെ കൈയ്യില്‍ ഭദ്രമാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് മത്സരം പുനരാരംഭിച്ചത്. ഈ വീഡിയോ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്
https://youtu.be/oBPwZFgOuWk
Post Your Comments