ബെയ്ജിങ് : വീണ്ടും നിലപാടിൽ മാറ്റം വരുത്തി ചൈന. കശ്മീർ പ്രശ്നങ്ങൾ തങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിനാൽ പാകിസ്ഥാന്റെ നിലപാടിന് വില കൽപ്പിക്കുന്നുവെന്നും ചൈനയുടെ ഉപവിദേശകാര്യമന്ത്രി ല്യൂ സെഹ്മിൻ പറയുന്നു.
കാശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് കുറെ പഴക്കമുണ്ടെന്നും ഇക്കാര്യത്തിൽ രാജ്യങ്ങൾ പരസ്പരം ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാക്ക് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.കശ്മീർ വിഷയം വിശദീകരിക്കുന്നതിനായി പ്രത്യേക സംഘത്തെ വിവിധ രാജ്യങ്ങളിലേക്കു പാക്കിസ്ഥാൻ അയച്ചിരുന്നു.ഇതിന്റെ ഭാഗമായാണ് ഈ നിലപാടെന്നാണ് നിഗമനം.
Post Your Comments