![general](/wp-content/uploads/2016/09/general.jpg)
പാക് സേന പി.ആര് മേധാവിയ്ക്ക് മലയാളികളുടെ പൊങ്കാല. പാകിസ്ഥാന് സേനയുടെ പിആര്‍ മേധാവി ജനറല്‍ അസിം ബജ്വയുടെ ഫെയ്സ്ബുക്ക് പേജിലായിരുന്നു മലയാളികളുടെ പൊങ്കാല. ഇന്ത്യയുടെ അവകാശവാദം പൊള്ളയാണെന്നും, നിയന്ത്രണരേഖ ഇന്ത്യ കടന്നില്ലെന്നും പറയുന്ന വീഡിയോ പോസ്റ്റ് ചെയ്തെന്ന കുറ്റത്തിനാണ് മലയാളികള്‍ പൊങ്കാലയിട്ടത്. ശക്തമായ ട്രോളുകളും മലയാളികള്‍ പേജില്‍ ഇടുന്നുണ്ട്. ഭൂരിപക്ഷം കമന്റുകളും മലയാളത്തിലാണ്.
പൊങ്കാലയിലേറെയും നിറഞ്ഞുനിന്നത് വിനയന് ചിത്രമായ വാര് ആന്റ് ലവ് ആയിരുന്നു. ഇങ്ങനെയൊക്കെയുള്ള കമന്റുകള്‍ കണ്ട് ഇന്നുതന്നെ പാകിസ്ഥാനി സൈനികര്‍ വാര് ആന്റ് ലവ് സിനിമ കാണുമെന്നായി അപ്പോളൊരാളുടെ കമന്റ്. ഉടന്‍ തന്നെ വന്നു മറുപടിയും. അങ്ങനെയെങ്കില്‍ പാക് സൈനികര്‍ സ്വയം വെടിവെച്ച് മരിക്കുമെന്നായിരുന്നു മലയാളിയുടെ മറുപടി.
ശിഗി വില്ലിയെന്ന പ്രൊഫൈല്‍ ചെയ്ത കമന്റ് ഇങ്ങനെ. മലയാളം അറിയാത്ത തെണ്ടി പാകിസ്ഥാനികള്‍ സ്കൂളില്‍ പോകാന്‍ വിട്ട സമയത്ത് ബോംബ് ഉണ്ടാക്കി നടക്കുമ്പോ ആലോചിക്കണം. ആ വാര് ആന്‍ഡ് ലവ് സിനിമയിലും കുരുക്ഷേത്രയിലുമൊക്കെ എത്ര നന്നയിട്ടാട അവന്മാര് മലയാളം പറയുന്നേ. പഠിക്കാന്‍ വിട്ടാല്‍ പഠിക്കണം കണ്ട്രി ഫെലോസ് ഇതുപോലെയാണ് മലയാളികളുടെ എല്ലാ കമന്റും. ഇനിയുമുണ്ട് രസകരമായ കമന്റുകള്‍. ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു ശ്രോതാക്കളെ, ആകാശവാണിയില്‍ നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന ഈ ഗാനം അവശ്യപ്പെട്ടത് പാകിസ്ഥാനില്‍ നിന്ന് നവാസ് ഷെരീഫും സുഹൃത്തുക്കളും ഇങ്ങനെ പോകുന്നു മലയാളികളുടെ കലാപരിപാടികള്‍. മോഹര്തരാറിനോട് തരൂരിന്റെ നാട്ടുകാരെക്കുറിച്ച് ചോദിച്ച് നോക്കാനാണ് ചിലര്‍ ഉപദേശിക്കുന്നത്.
Post Your Comments