കൊച്ചി● പാകിസ്ഥാനും ഇന്ത്യയുമായി ഉടന്‍ തന്നെ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് സംവിധായകനും മുന്‍ സൈനികനുമായ മേജര്‍ രവി. 15 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന യുദ്ധത്തിനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാന് ആക്രമണം തുടര്‍ന്നാല്‍ ഇന്ത്യയ്ക്ക് തിരിച്ചടിക്കാതെ മാര്‍ഗമില്ല. നാം ഇല്ലാതാക്കുന്നത് ഭീകരരെയാണ്. ഇന്നലെ രാത്രി അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണവും അതാണ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സൈന്യം യുദ്ധത്തിന് തയ്യാറെടുത്ത് കഴിഞ്ഞു എന്നതിനുള്ള തെളിവാണ് ഇന്നലത്തെ മിന്നലാക്രമണം വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ആവില്ലെന്നും മേജര്‍ രവി പറഞ്ഞു.
വ്യോമസേനയായിരിക്കില്ല, കരസേനയാകും പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ തകര്‍ത്തതെന്നും രവി ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയാണ് ഇന്ത്യന്‍ സേന പാക് അധീന കാശ്മീരില്‍ കടന്ന് ആക്രമണം നടത്തിയത്. പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ ആക്രമിച്ചുവെന്ന് ചീഫ് മിലിട്ടറി ഓഫീസര്‍ രണ്‍ബീര്‍ സിംഗ് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഇന്ത്യയില്‍ വീണ്ടുമൊരു ആക്രമണം നടത്താന്‍ ഭീകരരെ അനുവദിക്കില്ലെന്നും സൈന്യം വ്യക്തമാക്കി.
Post Your Comments