വാഷിംഗ്ടണ്‍: സെപ്റ്റംബർ 11 ഭീകരാക്രമണത്തിലെ ഇരകൾക്ക് സൗദി അറേബ്യക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ബില്ലിന് അംഗീകാരം.യുഎസ് കോണ്‍ഗ്രസാണ് ബിൽ പാസ്സാക്കിയിരിക്കുന്നത്.അമേരിക്കന്‍ സെനറ്റും ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സും വന്‍ ഭൂരിപക്ഷത്തോടെയാണ് ജസ്റ്റിസ് എഗേന്‍സ്റ്റ് സ്‌പോണ്‍സേഴ്സ് ഓഫ് ടെററിസം ആക്റ്റ് എന്ന നിയമം പാസ്സാക്കിയിട്ടുള്ളത്.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെയും എതിര്‍പ്പുകളെ മറികടന്നുകൊണ്ടാണ് നിയമം പാസാക്കിയിരിക്കുന്നത്. നേരത്തെ യുഎസ് സെനറ്റ് ഐക്യകണ്‌ഠേന പാസാക്കിയ ബിൽ പ്രസിഡന്റ് ഒബാമ വീറ്റോ ചെയ്തിരുന്നു. യുഎസ് കോണ്‍ഗ്രസ്സിൽ ബിൽ പാസ്സായതോടെ ഒബാമയുടെ നടപടി അസാധുവായിരിക്കുകയാണ്.ബുധനാഴ്ച അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടന്ന വോട്ടെടുപ്പില്‍ വീറ്റോ നീക്കത്തെ അംഗങ്ങള്‍ മറികടക്കുകയായിരുന്നു.വലിയ ഭൂരിപക്ഷമാണ് ഇരു സഭകളിലും നഷ്ടപരിഹാര ബില്ലിനെ അനുകൂലിച്ച് ലഭിച്ചത്.മറ്റു രാജ്യങ്ങളിൽ സേവനം അനുഷ്ടിക്കുന്ന യുഎസ് ഉദ്യോഗസ്ഥർക്കും സേനാംഗങ്ങൾക്കും ഈ ബിൽ ദോഷം ചെയ്യുമെന്നു ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് ഒബാമ എതിർക്കുന്നതെന്ന് വൈറ്റ് ഹൗസ് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഒബാമയുടെ തീരുമാനത്തെ മറികടക്കുന്നതാണ് പുതിയ തീരുമാനം.. 2001 സെപ്റ്റംബര്‍ 11ലെ ആക്രമണം നടത്തിയ 19 പേരില്‍ 15 ഉം സൗദി പൗരന്‍മാരായിരുന്നു എന്നാണ് അമേരിക്കയുടെ കണ്ടെത്തൽ.
Post Your Comments