International

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കി അമേരിക്ക

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ നല്‍കി അമേരിക്ക. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഫോണില്‍ വിളിച്ചാണ് സൂസന്‍ റൈസ് അമേരിക്കയുടെ പിന്തുണ അറിയിച്ചത്.

ഭീകരതയ്‌ക്കെതിരെയുളള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും റൈസ് വ്യക്തമാക്കി. ഉറി ഭീകരാക്രമണത്തെ അപലപിച്ച അവര്‍, ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനുള്ള പിന്തുണ തുടരുമെന്നും അറിയിച്ചു. ആഗോള ഭീകരവാദം ഇല്ലാതാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍, പാകിസ്ഥാന്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷ. ഉറി ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് സൂസന്‍ റൈസ് അജിത് ഡോവലുമായി സംസാരിക്കുന്നത്. ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും അവര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button