കൊച്ചി: അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പകരം വീട്ടുമെന്ന് എംപിയും നടനുമായ സുരേഷ് ഗോപി. ആര്‍ക്കും ഒരു ആശങ്കയും വേണ്ട. കുത്തേറ്റ് എത്ര നാള് നമുക്ക് ഇങ്ങനെ ഇരിക്കാനാവും. നമ്മള് നമ്മളെ സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് വെറും ഒരു സൂചന മാത്രമാണ്. സ്വന്തം ജീവന് പണയം വെച്ച് നടത്തിയ ഈ ആക്രമണത്തെ എതിര്‍ക്കാന്‍ ഒരു ലോക രാഷ്ട്രങ്ങള്‍ക്കും തോന്നില്ലെന്നും സുരേഷ് ഗോപി പറയുന്നു. എല്ലാ രാഷ്ട്രങ്ങളുടെയും പിന്തുണ ഇന്ത്യയ്ക്കുണ്ടാവും. ലോക സമാധാനത്തിന് വില കല്പിക്കുന്നവരാണ് ഇന്ത്യക്കാര്‍.
സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു രാജ്യവും ഇതിന്റെ പേരില്‍ ഇന്ത്യയെ എതിര്‍ക്കില്ല. പകരം കൂടെ നില്‍ക്കുകയാണ് ചെയ്യയുകയെന്നും താരം വ്യക്തമാക്കി.
Post Your Comments