കുവൈറ്റ്: കുവൈറ്റിലെ വര്‍ദ്ധിപ്പിച്ച പെട്രോള്‍ വില റദ്ദാക്കി കോടതി തീരുമാനം. ഒരു മാസം മുമ്പാണ് 70 ശതമാനത്തിനു മുകളില്‍ വരെ പെട്രോള്‍ വില വര്‍ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലായിരുന്നു വര്‍ധനവ് എന്നായിരുന്നു വിശദീകരണം. എന്തായാലും വില വര്‍ധനവ് റദ്ദാക്കിയ കോടതി തീരുമാനം പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസമാണ്. പ്രവാസികളുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിയ്ക്കുന്നതായിരുന്നു ഈ തീരുമാനം.
പെട്രോള്‍ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ട്രാന്‍സ്പോര്‍ട്ടിംഗ് കമ്പനികള്‍ വന്‍ തോതില്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഈ നിരക്ക് കമ്പനികള്‍ക്ക് ഇനി പിന്‍വലിക്കേണ്ടി വരുമെന്നതാണ് മറ്റൊരു വസ്തുത.
Post Your Comments