ഇസ്ലാമാബാദ്● യുദ്ധത്തിനൊരുങ്ങിയാല്‍ ആണവായുധം പ്രയോഗിച്ച് ഇന്ത്യയെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പാകിസ്ഥാന് പ്രതിരോധ മന്ത്രി ഖൗജ ആസിഫ്. പ്രദര്‍ശന വസ്തുവായി ചില്ലുകൂട്ടില്‍ വയ്ക്കാനല്ല പാകിസ്ഥാന് ആണവായുധങ്ങള്‍ നിര്‍മ്മിച്ചതെന്നും വേണ്ടിവന്നാല്‍ ഇന്ത്യക്കെതിരെ പ്രയോഗിക്കുമെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.
ഇന്ത്യയുടെ വരും തലമുറകളെ വരെ തകര്‍ക്കാന്‍ ശേഷിയുള്ള ആയുധങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ട ആസിഫ് ഇന്ത്യ പാക് വ്യോമാതിര്‍ത്തി ലംഘിച്ചാല്‍ തക്ക മറുപടി കൊടുക്കാന്‍ വ്യോമസേന തയ്യാറായി നില്‍ക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ഉറി ആക്രമണം ഇന്ത്യയുടെ നാടകമാണെന്ന പാകിസ്ഥാന് പല്ലവി ആവര്‍ത്തിച്ച ആസിഫ് കാശ്മീര്‍ വിഷയത്തില്‍ നിന്ന് ലോകശ്രദ്ധ തിരിച്ചു വിടാനാണ് ഇന്ത്യ ഉറി ഭീകരാക്രമണ നാടകം കളിച്ചതെന്നും ആരോപിച്ചു.
ഉറി ആക്രമണം നടത്തിയ പാക് ഭീകരരുടെ പേര് വിവരങ്ങള്‍ സഹിതമുള്ള തെളിവുകള്‍ ഇന്ത്യ കൈമാറിയതിന് പിന്നാലെയാണ് ആസിഫിന്റെ പ്രതികരണം. അഞ്ചോ പത്തോ രാജ്യങ്ങളുടെ ശബ്ദമൊന്നും പാകിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ മതിയായ തെളിവല്ലെന്നും പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ലോക രാജ്യങ്ങളുടെ നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തോടുള്ള മറുപടിയായി ആസിഫ് പ്രതികരിച്ചു.
Post Your Comments