തിരുവനന്തപുരം: ചാനലുകാര്‍ വാടകയ്‌ക്കെടുത്തു നടത്തിയതാണ് യൂത്ത് കോണ്‍ഗ്രസ്-കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രകടനമെന്ന പരാമര്‍ശം നടത്തിയ മുഖ്യമന്ത്രിക്കെതിരെ കേസ്. കെഎസ്യു പ്രവര്‍ത്തകരാണ് പിണറായി വിജയനെതിരെ മാനനഷ്ടക്കേസ് നല്‍കിയത്.
തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. തന്നെ കരിങ്കൊടി കാണിച്ചത് വാര്‍ത്താ ചാനലുകള്‍ വാടകയ്‌ക്കെടുത്തവരാണെന്ന പരാമര്‍ശം പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകര്‍ത്തുവെന്നാണ് ഇവര്‍ പറയുന്നത്. ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത് തന്റെയൊരു തോന്നലില്‍ നിന്നാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
തോന്നല്‍ തെറ്റിപ്പോയെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കന്റോണ്‍മെന്റ് ഗേറ്റ് വഴി കാറില്‍ പുറത്തേക്കുപോകുമ്പോള്‍ ഒരുവശത്തു കൂടി ക്യാമറയുമായി ചാനലുകാര്‍ ഓടിവരുന്നതു കണ്ടു. മറ്റൊരു വശത്തുകൂടി ചെറുപ്പക്കാര്‍ കറുത്ത കൊടിയുമായി വരുന്നു. ഇതാണ് കണ്ടതെന്ന് മുഖ്യമന്ത്രി പറയുന്നു.
Post Your Comments