തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല് പ്രവേശനത്തിന് ഫീസ് കുത്തനേ കൂട്ടിയതില് പ്രതിഷേധിച്ചുള്ള സമരം യു.ഡി.എഫ് ഏറ്റെടുത്തതോടെ മൂന്ന് എം.എല്.എമാര് നിരാഹാരത്തിലേക്ക്. കോണ്ഗ്രസില് നിന്ന് യുവ എം.എല്.എമാരായ ഷാഫി പറമ്പില്, ഹൈബി ഈഡന്, എന്നിവരും കേരള കോണ്ഗ്രസ് ജേക്കബ് പ്രതിനിധി അനൂപ് ജേക്കബുമാണ് നിരാഹാരമിരിക്കുക. നിയമസഭാ കവാടത്തിലായിരിക്കും ഇവര് നിരാഹാരം ഇരിക്കുക.
ഇവര്ക്ക് അനുഭാവം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് എം.എല്.എമാരായ കെ.എം ഷാജിയും എന് ഷംസുദീനും അനുഭാവ സത്യാഗ്രഹം അനുഷ്ഠിക്കാനും ബുധനാഴ്ച രാവിലെ ചേര്ന്ന യു.ഡി.എഫ് പാര്ലമെന്ററി പാര്ട്ടി യോഗം തീരുമാനിച്ചിട്ടുണ്ട്.
ബുധനാഴ്ച നിയമസഭ സമ്മേളിച്ചത് പ്രതിപക്ഷ ബഹളത്തോടെയായിരുന്നു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള് തന്നെ പ്ലക്കാര്ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങള് സ്പീക്കറുടെ ഡയസിന് മുന്നില് അണിനിരന്നു. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും കീഴ് വഴക്കങ്ങള ലംഘിക്കാന് കഴിയില്ലെന്നും സ്പീക്കര് പറഞ്ഞെങ്കിലും പ്രതിപക്ഷ പ്രതിഷേധം തുടര്ന്നു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന് അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിരസിച്ചു.
Post Your Comments