മഹാരാഷ്ട്ര : മുഖംമൂടി സംഘം പട്ടാപ്പകല്‍ കവര്‍ന്നത് ലക്ഷങ്ങളും സ്വര്‍ണ്ണവും. നാഗ്പൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലാണ് മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘം 30 കിലോ സ്വര്‍ണവും മൂന്നുലക്ഷം രൂപയും കവര്‍ന്നു. ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ആയിരുന്നു കവര്‍ച്ച. 9 കോടിയോളം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.
കവര്‍ച്ച നടത്തിയവരുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പണം കടമെടുക്കുന്നതിനുവേണ്ടി ഉപഭോക്താക്കള്‍ പണയം വച്ച സ്വര്‍ണമാണ് കവര്‍ന്നത്. പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് സംഘവും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. നാഗ്പൂരില്‍ അടുത്തിടെ നടക്കുന്ന വലിയ കവര്‍ച്ചയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments