ന്യൂഡല്‍ഹി : ഇന്ത്യ വളര്‍ച്ചയുടെ പാതയിലെന്ന് ലോക സാമ്പത്തിക ഫോറം. ആഗോളതലത്തിലെ 138 രാജ്യങ്ങളുടെ മത്സരക്ഷമത പരിശോധിക്കുന്ന സൂചികയിലാണ് ഇന്ത്യ വന്‍കുതിപ്പ് നടത്തിയത്. റാങ്കിങില്‍ 55 ആം സ്ഥാനത്തായിരുന്ന ഇന്ത്യ 16 ചുവടുകള്‍ മറികടന്ന് 39 സ്ഥാനത്തേക്കാണ് കുതിച്ചത്. ബ്രിക്സ് രാജ്യങ്ങളില്‍ ചൈനയ്ക്ക് പിന്നില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 28 ആം സ്ഥാനത്താണ് ചൈന.
സ്വിറ്റ്സര്‍ലന്‍ഡ് തന്നെയാണ് പട്ടികയില്‍ ഒന്നാമന്. തുടര്‍ച്ചയായി എട്ടാംതവണയാണ് ഈ യൂറോപ്യന്‍ രാജ്യം നേട്ടം കൈവരിക്കുന്നത്. സിംഗപ്പൂരും, അമേരിക്കയുമാണ് തൊട്ടുപിന്നില്‍. ഉല്‍പ്പാദനക്ഷമത, അഭിവൃദ്ധി തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ മാനിച്ചാണ് ഈ അംഗീകാരം. ഒരു വര്‍ഷത്തിനകം മത്സരക്ഷമത രംഗത്ത് ഏറ്റവുമധികം മുന്നേറ്റം രേഖപ്പെടുത്തിയ രാജ്യവും ഇന്ത്യയാണ്.
ഉല്‍പ്പാദനരംഗത്തെ കാര്യക്ഷമതയ്ക്ക് പുറമേ സാമ്പത്തികപരിഷ്ക്കരണനടപടികളും, അസംസ്ക്യത എണ്ണ വില താഴ്ന്നതും ഇന്ത്യയ്ക്ക് ഗുണകരമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം വികസിത സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറണമെങ്കില്‍ ഇനിയും ബഹുദൂരം മുന്നേറണമെന്ന നിരീക്ഷണവും റിപ്പോര്‍ട്ടിലുണ്ട്. അടിസ്ഥാനസൗകര്യവികസനരംഗത്തെ മെല്ലപ്പോക്കിലും, തൊഴില്‍രംഗത്തെ കടുത്ത നിയന്ത്രണങ്ങളിലും സമഗ്രമായ മാറ്റം അനിവാര്യമാണെന്നും റിപ്പാര്‍ട്ട് ചൂണ്ടികാണിക്കുന്നു.
Post Your Comments