NewsIndia

അതിര്‍ത്തിയിലെ സേനാവിന്യാസം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള നിരന്തരപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ അതിര്‍ത്തി രക്ഷാ സേനയെ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാർ നീക്കം. വ്യാഴാഴ്ച ആഭ്യന്തര മന്ത്രി രാജ്നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഇതിനെക്കുറിച്ചുള്ള തീരുമാനം ഉണ്ടാകും. ബി.എസ്.എഫിനായി അതിര്‍ത്തിയില്‍ വ്യോമ കമാന്‍ഡ് ആരംഭിക്കുന്ന കാര്യവും ചർച്ച ചെയ്യും.

നിലവിൽ ബിഎസ്എഫിന് വ്യോമവിഭാഗം ഉണ്ടെങ്കിലും വ്യോമസേനയില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വിളിക്കുന്ന പൈലറ്റ്മാരുടെ സേവനം മാത്രമാണ് ലഭ്യമാകുന്നത്. നാളത്തെ ചർച്ചയിൽ തീരുമാനം ഉണ്ടാവുകയാണെങ്കിൽ ബി.എസ്.എഫിന് സ്വതന്ത്രമായി വ്യോമ വിഭാഗം നിയന്ത്രിക്കാന്‍ സാധിക്കും. കൂടാതെ പാക് അതിര്‍ത്തിയിലുള്ള ബി.എസ്.എഫ് ഔട്ട്‌പോസ്റ്റുകളെ ആധുനികവല്‍ക്കരിക്കാനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button