Kerala

നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്

പാലക്കാട് : നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവ്. ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകളുടെ പേരുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്‍പില്‍ മലയാളത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. വെളിച്ചണ്ണയില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരിയില്‍ സ്വീകരിച്ച നടപടികള്‍ വ്യാഴാഴ്ച പാലക്കാട്ട് നടക്കുന്ന തെളിവെടുപ്പില്‍ ഹാജരാക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നഗരങ്ങളില്‍പോലും നിരോധിച്ച വെളിച്ചണ്ണ ബ്രാന്‍ഡുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമല്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. നിരോധനം പാലിക്കുന്നുവന്ന് ഉറപ്പാക്കാന്‍ സമയബന്ധിത പരിശോധന നടത്തണം. കുറ്റവാളികള്‍ക്ക് വ്യാപാരം നടത്താന്‍ അനുമതി നല്‍കരുത്. നിയമലംഘകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും കമ്മിഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button