തിരുവനന്തപുരം● കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ.ജയശങ്കര്‍. പോ..പോ…പോയി പണി നോക്ക് എന്ന് പി ടി ചാക്കോയോട് ഇ.എം.എസോ, ഈയെമ്മിനോട് പോയി പണി നോക്കാൻ പട്ടം താണൂപിളളയോ ആർ ശങ്കറോ, പോയി പണി നോക്കൂ ഗോപാലാ എന്ന് സഖാവ് എ.കെ.ജി യോട് നെഹ്റുവോ ഇന്ദിരയോ പറഞ്ഞിട്ടില്ലെന്ന് ജയശങ്കര്‍ പറഞ്ഞു,
പരനാറികളായ കോൺഗ്രസുകാരെയൊ പരമനാറികളായ ‘ചേ’നലുകാരെയോ പുല്ലോളം വിലവെക്കില്ല, പിണറായി വിജയൻ. അദ്ദേഹത്തെ മുണ്ടുടുത്ത മുസോളിനി എന്നു വിളിക്കുന്നത് വെറുതെയല്ല. ഇനി മീശയില്ലാത്ത സ്റ്റാലിൻ എന്നുവിളിച്ചാലും തെറ്റില്ലെന്നും ജയശങ്കര്‍ പരിഹസിച്ചു.
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പോ..പോ…പോയി പണി നോക്ക് എന്ന് പി ടി ചാക്കോയോട് ഇ.എം.എസ് പറഞ്ഞില്ല. ഈയെമ്മിനോട് പോയി പണി നോക്കാൻ പട്ടം താണൂപിളളയോ ആർ ശങ്കറോ പറഞ്ഞിട്ടില്ല. പോയി പണി നോക്കൂ ഗോപാലാ എന്ന് സഖാവ് എ.കെ.ജി യോട് നെഹ്റു പറഞ്ഞില്ല, ഇന്ദിരയൂം പറഞ്ഞിട്ടില്ല.
എന്നാൽ, ചെന്നിത്തലയോട് പോയി പണിനോക്കാൻ പിണറായി പറഞ്ഞു. സഭയ്ക്കകത്തും പുറത്തും സഖാക്കൾ അതുകേട്ടു കോരിത്തരിച്ചു. മുഖ്യമന്ത്രി പറഞ്ഞാൽ പറഞ്ഞതാണ്, സഭാ നടപടികളിൽ നിന്ന് ഒരക്ഷരം പോലും നീക്കം ചെയ്യില്ലെന്ന് സ്പീക്കർ റൂളിങ്ങ് നൽകി.
പിണറായി സഖാവിൻറെ വാമൊഴി വഴക്കത്തെക്കുറിച്ചു കെ.ഇ.എൻ എഴുതുന്ന ലേഖനം ദേശാഭിമാനി ആഴ്ചപതിപ്പിൻ്റെ അടുത്ത ലക്കത്തിൽ വായിക്കാം.
പരനാറികളായ കോൺഗ്രസുകാരെയൊ പരമനാറികളായ ‘ചേ’നലുകാരെയോ പുല്ലോളം വിലവെക്കില്ല, പിണറായി വിജയൻ. അദ്ദേഹത്തെ മുണ്ടുടുത്ത മുസോളിനി എന്നു വിളിക്കുന്നത് വെറുതെയല്ല. ഇനി മീശയില്ലാത്ത സ്റ്റാലിൻ എന്നുവിളിച്ചാലും തെറ്റില്ല.
Post Your Comments