NewsInternational

രക്ഷാസമിതി വിപുലീകരണം: കാര്യകാരണങ്ങള്‍ നിരത്തി സുഷമ സ്വരാജ്

യുണൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതി വിപുലീകരിക്കണമെന്ന ആവശ്യവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.യു.എന്‍ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് പുതിയ ലോകക്രമത്തിന്റെ അടിസഥാനത്തില്‍ യു.എന്‍ രക്ഷാസമിതി വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സുഷമാ സ്വരാജ് വ്യക്തമാക്കിയത്.നിലവിലെ രക്ഷാസമിതി പഴയ കാലത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും കുറച്ച് രാജ്യങ്ങളുടെ താത്പര്യങ്ങളെ മാത്രം സംരക്ഷിക്കുന്ന രീതിയില്‍ 1945കളിലേപ്പോലെ യു.എന്‍ നിലനിന്നാല്‍ പോരായെന്നും സുഷമാ സ്വരാജ് പറയുകയുണ്ടായി.കൂടാതെ സ്ഥിരാംഗങ്ങളുടെയും താത്കാലിക അംഗങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സുഷമാ സ്വരാജ് അഭിപ്രായപ്പെടുകയുണ്ടായി.

ഇന്ത്യയ്‌ക്കൊപ്പം ബ്രസീല്‍, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും രക്ഷാസമിതി വിപുലീകരിക്കണമെന്ന ആവശ്യക്കാരാണ്.ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങള്‍ക്കും അംഗരാജ്യങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്ന തരത്തില്‍ രക്ഷാസമിതി വിപുലീകരിക്കണമെന്നാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button