![](/wp-content/uploads/2016/09/14501992_1314809638537514_250182700_n.jpg)
തിരുവനന്തപുരം: കെ എസ് യു ഒരുപാട് ആക്ഷേപവും പരിഹാസവും കേട്ടിട്ടുണ്ട്. എന്തിനും ഏതിനും ട്രോളുകളുള്ള ഈ കാലത്ത് വളരെ ചൂടുള്ള ഒരു ട്രോൾ വിഭവമായി മാറിയിരിക്കുകയാണ് കെ എസ് യു. സംസ്ഥാനക്കമ്മിറ്റി പിരിച്ച് വിട്ടതുപോലും ട്രോള്‍ ലോകം വളരെ നന്നായാണ് ആഘോഷിച്ചത്. എന്നാൽ കെ എസ് യു വിദ്യാഭ്യാസബന്ദ് നടത്തിയതാണ് ഇപ്പോഴത്തെ ട്രോൾ പൂരം. ഇന്നലത്തെ പ്രതിഷേധത്തിൽ നടന്ന ആ പെയിന്റ് കഥയാണ് ഇപ്പോഴത്തെ പ്രധാന ട്രോൾ വിഭവം.
പലരും കെ എസ് യുവിനെ താരതമ്യം ചെയ്തത് സിഐഡി മൂസയിലെ ജഗതിയുടെ കഥാപാത്രത്തോടാണ്. മൂത്തനേതാവിനോട് ചെറിയ നേതാവ് മഷിയവിടുന്ന് തരുമോ കൊണ്ടുപോകണോ എന്ന് ചോദിക്കുന്ന ട്രോളും ചിരി പടര്‍ത്തുന്നുണ്ട്. പഫ്സിനും ജോപ്പനും ടോര്‍ച്ചിനും പിന്നാലെയുള്ള അടുത്ത ട്രോള്‍ വിഭവമായി ചുവന്ന മഷി മാറിയതിന്റെ ആനന്ദവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. ട്രോളുകളില്‍ പെയിന്റ് തങ്ങളുടെ പണിയായുധമാണെന്ന് പറയുന്ന കെഎസ് യുക്കാരെയും കാണാം.
Post Your Comments