International

നമ്മള്‍ ശ്വസിക്കുന്ന വായുവിനെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ജനീവ : നമ്മള്‍ ശ്വസിക്കുന്ന വായുവിനെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ലോകത്ത് പത്തില്‍ ഒമ്പത് പേരും ശ്വസിക്കുന്നത് ദുഷിച്ച വായുവാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പറഞ്ഞു.

പൊതു ജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന മലിനീകരണം തടയാന്‍ അടിയന്തര നടപടികള്‍ വേണം. അതിനായി ഇനിയും കാത്തിരിക്കരുതെന്നും ഡബ്ല്യു.എച്ച്.ഒ പരിസ്ഥിതി, പൊതു ആരോഗ്യ ഡിപ്പാര്‍ട്ടമെന്റ് മേധാവി മരിയ നെയ്‌റ പറഞ്ഞു. മലിനീകരണം മൂലം ലോകത്ത് 60 ലക്ഷം പേര്‍ വര്‍ഷം തോറും മരിക്കുന്നുണ്ടെന്നും വായു മലിനീകരണം തടയുന്നതിന് ശക്തമായ നടപടി വേണമെന്നും ഡബ്ല്യു.എച്ച്.ഒ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button