NewsInternational

8 മിനിറ്റു കൊണ്ട് ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക്

വെറും എട്ടുമിനിട്ട് കൊണ്ട് ഒരു രാജ്യത്ത് നിന്നു മറ്റൊരു രാജ്യത്ത് എത്തുന്ന വിമാന സര്‍വ്വീസിന് തുടക്കം കുറിച്ചിരിക്കുന്നു.സ്വിസ്റ്റര്‍ലന്‍ഡിലെ സെന്റ് ഗാലനില്‍നിന്ന് ജര്‍മ്മനിയിലെ ഫ്രൈഡ്രിക്ഷാഫനിലേക്കാണ് ഈ പുതിയ വിമാന സര്‍വ്വീസ്. നവംബര്‍ രണ്ടു മുതലാണ് സര്‍വ്വീസ് ആരംഭിക്കുക.

ഓസ്‌ട്രേലിയയില്‍നിന്നുള്ള എയര്‍ലൈന്‍ കമ്പനിയായ വിന്നാലിന്‍ ആണ് ഈ സര്‍വ്വീസ് നടത്താന്‍ തയ്യാറെടുക്കുന്നത്. 13 മൈല്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വിമാന സര്‍വ്വീസ് സെന്റ് ഗാലനില്‍നിന്ന് ഫ്രൈഡ്രിക്ഷാഫനില്‍ എത്താന്‍ എടുക്കുന്ന സമയം വെറും എട്ടു മിനിട്ടു മാത്രമായിരിക്കും. 50 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാവുന്ന എംബ്രേയര്‍ 135 ജെറ്റ് വിമാനമാണ് ഈ സര്‍വ്വീസ് നടത്തുന്നതിനായി ഉപയോഗിക്കുക. പ്രതിദിനം രണ്ടു സര്‍വ്വീസുകളാണ് വിന്നാലിന്‍, സെന്റ് ഗാലനും ഫ്രൈഡ്രിഷാഫനും ഇടയില്‍ നടത്തുകയെന്ന് അധികൃതർ പറയുന്നു.ലോകത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ വിമാന സർവീസ് എന്ന നിലയിൽ അന്താരാഷ്‌ട്ര വിമാന സര്‍വ്വീസിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡിന് ഈ വിമാന സർവീസിനെ പരിഗണിക്കുമെന്നാണ് സൂചന.

shortlink

Post Your Comments


Back to top button