Latest NewsIndia

ജെറ്റ് എയര്‍വേസ് അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

മുംബൈ: കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേസ് അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു.

വെള്ളിയാഴ്ച്ച മുതല്‍ തിങ്കളാഴ്ച വരെ വിമാനസര്‍വീസുകള്‍ നിര്‍ത്തിവെക്കാനാണ് ഉത്തരവ്. വ്യാഴാഴ്ച കമ്പനി താത്കാലികമായി വിദേശസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. അതിനിടെ ജെറ്റ് എയര്‍വേസിന്റെ പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ചനടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വെള്ളിയാഴ്ച അടിയന്തരയോഗം വിളിച്ചു. സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു യോഗം.

ജെറ്റ് എയര്‍വേസിന്റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് എസ്ബിഐയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ബാങ്കുകളുടെ കൂട്ടായ്മ കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാന്‍ വെച്ച സമയപരിധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു

യുഎഇയുടെ എത്തിഹാദ് എയര്‍വേസ്, ജെറ്റ് എയര്‍വേസ് സ്ഥാപകന്‍ നരേഷ് ഗോയല്‍,എയര്‍ കാനഡ, രാജ്യത്തെ ദേശീയ നിക്ഷേപ ഫണ്ട് എന്നിവ ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ഏതാനും മാസം മുമ്പുവരെ 123 വിമാനങ്ങള്‍ സര്‍വീസ് നടത്തിയ സ്ഥാനത്ത് വ്യാഴാഴ്ച ജെറ്റ് എയര്‍വേസിന്റെ 14 വിമാനങ്ങളേ സര്‍വീസ് നടത്തിയുള്ളൂ. ഇന്ന് ആകെ 7 വിമാനങ്ങള്‍ മാത്രമേ സര്‍വീസ് നടത്തിുന്നുള്ളു

shortlink

Post Your Comments


Back to top button