ലണ്ടന്‍: മദ്യപാനികള്‍ക്ക് ഇനി സന്തോഷിക്കാം. മദ്യം കൂടിയ അളവില്‍ കഴിച്ചാലും ഇനി ഹാങ് ഓവര്‍ ഉണ്ടാകില്ല. ലണ്ടനിലാണ് ഹാങ്ങോവറില്ലാത്ത മദ്യം പുറത്തിറക്കിയിരിക്കുന്നത്.
ലണ്ടനിലെ ഇംപീരിയല്‍ കോളേജ് പ്രൊഫസറും മന:ശാസ്ത്രജ്ഞനും ഗവേഷകനുമായ ഡേവിഡ് നട്ട് ആണ് ഹാങ്ങോവറില്ലാത്ത മദ്യം വികസിപ്പിച്ചിരിക്കുന്നത്.
ഹാങ്ങോവറുണ്ടാവില്ലെന്ന് മാത്രമല്ല കരളിന് യാതൊരു കേടുപാടുകളും ഉണ്ടാകുന്നില്ലെന്ന പ്രത്യേകത ആല്‍ക്കോസിന്ത് എന്നറിയപ്പെടുന്ന ഈ മദ്യത്തിനുണ്ട്.
മദ്യപാനത്തിന് അടിമകളായവര്‍ക്ക് സന്തോഷം പകരുന്നതാണ് ഈ റിപ്പോര്‍ട്ട്. ബിബിസി ലൈവിനു കൊടുത്ത അഭിമുഖത്തിലാണ് ഡേവിഡ് നെട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.
Post Your Comments