
ഷാർജയിൽ വാഹനമിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി ബാബു സുബ്രഹ്മണ്യനാണ് (44) മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. ദുബായിൽ ഡ്രൈവറായിരുന്നു ബാബു. കൂടെയുണ്ടായിരുന്ന കാസർകോട് ചട്ടഞ്ചാൽ സ്വദേശി ഉമേഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അൽ ഇത്തിഹാദ് റോഡിൽ സഫീർ മാളിനടുത്തായിരുന്നു അപകടം. രാവിലെ ജോലിക്ക് പുറപ്പെട്ടതായിരുന്നു ഇരുവരും. റോഡ് മുറിച്ചുകടക്കുമ്പോൾ അമിതവേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു.
Post Your Comments