ലണ്ടന്‍: കശ്മീരിലെ ഉറി ആക്രമണത്തെ തുടര്‍ന്ന് ലോകം ഇന്ത്യയ്‌ക്കൊപ്പം എന്നതിന് തെളിവായി ഇതാ ബ്രിട്ടണില്‍ നിന്നും ഒരു വാര്‍ത്ത. ഇന്ത്യക്കാരെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച പാക് നടനെതിരെ ബ്രിട്ടീഷ് ചാനല്‍ നടപടിയെടുത്തതായാണ് റിപ്പോര്‍ട്ട്. 45കാരനായ മാര്‍ക് അന്‍വറിന്റെ ട്വീറ്റുകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിനു പിന്നാലെ ഇയാളെ പ്രമുഖ ടെലിവിഷന്‍ പരമ്ബര കോറണേഷന്‍ സ്ട്രീറ്റില്‍ നിന്ന് പുറത്താക്കിയെന്ന് ചാനല്‍ അധികൃതര്‍ അറിയിച്ചു.
ഇന്ത്യക്കാര്‍ കശ്മീരി സഹോദരങ്ങളെ കൊന്നൊടുക്കുന്നുവെന്ന് ആരോപിച്ചാണ് അന്‍വര്‍ ട്വീറ്റ് ചെയ്തത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ക്കെതിരെ മോശമായ രീതിയില്‍ വാക്കുകള്‍ പ്രയോഗിച്ചു.
ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ നിരോധിക്കണമെന്നായിരുന്നു മറ്റൊരു ട്വീറ്റ്. പാകിസ്താനി കലാകാരന്‍മാര്‍ എന്തിനാണ് ഇന്ത്യയില്‍ ജോലിയെടുക്കുന്നതെന്നും പണത്തിനോട് നിങ്ങള്‍ക്ക് ഇത്ര സ്‌നേഹമാണോ എന്നും അന്‍വര്‍ കുറിച്ചു.
സംഭവം വിവാദമായതിനു പിന്നാലെ അന്‍വര്‍ ട്വീറ്റ് നീക്കം ചെയ്തുവെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകഴിഞ്ഞിരുന്നു.
മാര്‍ക്കിന്റെ പരാമര്‍ശങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അംഗീകരിക്കാനാവാത്തതുമാണെന്ന് ഐ.ടി.വി. വക്താവ് പ്രതികരിച്ചു. മാര്‍ക്കുമായി ഇതേക്കുറിച്ച് സംസാരിച്ചു. പരാമര്‍ശങ്ങള്‍ക്ക് അനന്തരഫലമായി ‘കോറണേഷന്‍ സ്ട്രീറ്റി’ല്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയതായും ചാനല്‍ അറിയിച്ചു.
2014 മുതല്‍ കോറണേഷന്‍ സ്ട്രീറ്റില്‍ മാര്‍ക് അന്‍വര്‍ അഭിനയിച്ചുവരികയായിരുന്നു.
Post Your Comments