മലപ്പുറം: ഭക്ഷണവും മരുന്നും നല്കാന് സഹായത്തിനാരുമില്ലാതെ യുവതി മരണപ്പെട്ടു. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെയാണ് എടപ്പാള്‍ വടക്കത്ത് കുന്നത്ത് ശോഭന (55) യുടെ മരണം. ഒരു മകള്‍ മാത്രമായിരുന്നു കൂട്ടിനായുള്ളത്. അവശയായ മകളെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭക്ഷണം കഴിക്കാത്തതാണ് മരണത്തിന് കാരണമായതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. എടപ്പാള്‍ ടൗണ്‍ പരിസരത്ത് വന്‍ തുക വില മതിക്കുന്ന ഭൂസ്വത്ത് ഇവരുടെ പേരിലുണ്ട്. എന്നാല്‍, ഇതില്‍നിന്ന് ഒന്നും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. സാമൂഹിക സുരക്ഷാ പെന്‍ഷനായിരുന്നു ആകെയുള്ള വരുമാനം.
Post Your Comments