കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന്റെ ഭാര്യ ഗീതയെയും സഹോദരന് കെ.കെ. ജോഷിയെയും വിജിലന്‍സ് ചോദ്യം ചെയ്തു.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വിജിലന്‍സ് പരിശോധിച്ചപ്പോള്‍ ബാങ്ക് ലോക്കറുകള്‍ കാലിയായി കണ്ടെത്തിയിരുന്നു. ബാബുവിന്റെ വീട്ടിൽ വിജിലന്‍സ് റെയ്ഡ് നടത്തിയതിനു ഒരുമാസം മുന്‍പ് അദ്ദേഹത്തിന്റെ ഭാര്യ ബാങ്കിലെത്തി ലോക്കർ തുറന്നതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
എല്‍ഐസിയില്‍ ഉദ്യോഗസ്ഥനായ സഹോദരന് ജോഷിക്കും ബാബുവിന്റെ അനധികൃത ഇടപാടുകളില്‍ പങ്കുള്ളതായി വിജിലന്‍സിനു വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് സഹോദരനെയും ചോദ്യം ചെയ്തത്. മന്ത്രിയായിരുന്നപ്പോള്‍ കെ. ബാബു ബാര്‍ ഉടമസ്ഥരുടെ കയ്യില്‍ നിന്ന് കോഴ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം.
Post Your Comments