കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിന് മറ്റു വരുമാന സ്രോതസ്സുകള്‍ ഇല്ല എന്നുപറയുമ്പോഴും തൃപ്പൂണിത്തുറയിലെ റോയല്‍ കൗണ്ടിക്കു സമീപമുള്ള ടോള്‍ ബൂത്ത് ബാബുവിനെ ബിനാമിയാണ് നടത്തുന്നതെന്ന ആരോപണം വിജിലൻസ് അന്വേഷിക്കുന്നു. പ്രതിമാസം 40 ലക്ഷം രൂപയോളം ടോള്‍ ആയി പിരിച്ചശേഷം, പകുതി, സിപിഎം ഏരിയ കമ്മറ്റിയിലെ പ്രമുഖനു വീതിക്കുന്നുവെന്നാണ് വിവരം. ഈ പ്രമുഖനുമായി ബാബുവിന് കച്ചവടബന്ധമുള്ളതിനാല്‍, രണ്ടുകൊല്ലം മുന്‍പ് ടോള്‍ പിരിവിനെതിരെ സിപിഎം നടത്തിയ സമരം മരവിപ്പിച്ചു.
ടോള്‍ ബൂത്ത് സിപിഎം പ്രവര്‍ത്തകര്‍ ഇടിച്ചുനിരത്തിയശേഷം, പുനഃസ്ഥാപിക്കുകയായിരുന്നുവെന്നാണ് മറ്റൊരു ആരോപണം. സമവായം വഴി, ടോള്‍ പിരിവ് നിര്‍ബാധം തുടരുന്ന നാടകം ആണെന്നാണ് നാട്ടുകാരുടെ ആരോപണം.എസ്എന്‍ ജംഗ്ഷനില്‍ നിന്ന് ഇരുമ്പനത്തേക്കുള്ള പാതയില്‍, നാലരക്കോടി രൂപ ചെലവില്‍ പണിത മേല്‍പ്പാലത്തിന്, പകുതി പണം മുടക്കിയതു റെയില്‍വേ ആയിരുന്നു. ഇതും ഇതിനപ്പുറവും ടോള്‍ ആയി പിരിച്ചതിനാല്‍, ഇനി പിരിവുനിര്‍ത്തണമെന്നാണ്, തൃപ്പൂണിത്തുറ രാജനഗരി റസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments