KeralaNews

അനധികൃത സ്വത്ത് സമ്പാദനം: വിജിലന്‍സിനെ വെട്ടിക്കാന്‍ കെ. ബാബു ശ്രമിച്ചു!

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു തെളിവ് തന്ത്രപൂർവം മാറ്റിയതായി വിജിലൻസ്. ഇന്നലെ ബാബുവിന്റെയും ഭാര്യ ഗീതയുടെയും അക്കൗണ്ടുകൾ പരിശോധിച്ചെങ്കിലും ആയിരം രൂപയിൽ താഴെയാണ് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രേഖയും പണവും ബാബു നീക്കിയതായാണ് വിജിലന്‍സിന്റെ സംശയം.

ബാബുവിന്റെ ഇളയ മകളുടെ ലോക്കറിൽ നിന്നും 120 പവൻ സ്വർണം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് കുടുംബസ്വത്ത് ആണെന്ന് ബാബുവിന്റെ മരുമകൻ പ്രതികരിച്ചു. ബാബുവിനെയും കുടുംബാംഗങ്ങളെയും അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. ബാബുവിന്റെ ആദായ നികുതി രേഖകള്‍ വാങ്ങുന്നതിന് അന്വേഷണ സംഘം നടപടി സ്വീകരിച്ചു.കൂടാതെ ബാബുവിന്റെ പിഎയുടെ സ്വകാര്യ പണമിടപാടുകളെക്കുറിച്ചും വിജിലന്‍സ് വിശദമായി അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button