
ലക്‌നൗ : കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കുനേരെ ചെരുപ്പേറ്.നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി സീതാപ്പൂരിൽ നടന്ന കോൺഗ്രസ് റാലിക്കിടെയാണ് സംഭവം. തുറന്ന വാഹനത്തില്‍ രാഹുല്‍ ജനങ്ങളെ അഭിവാദ്യം ചെയ്ത് കടന്നു പോകുന്നതിനിടെ അനൂപ് മിശ്ര എന്നയാള്‍ ചെരിപ്പ് വാഹനത്തിന് നേരെ വലിച്ചെറിയുകയായിരുന്നു.ചെരുപ്പ് രാഹുൽ ഗാന്ധിയുടെ ദേഹത്ത് കൊണ്ടില്ല.
ഉറി ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിട്ടും അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാതെ റാലി നടത്തിയതില്‍ പ്രതിഷേധിച്ചാണ് ചെരിപ്പെറിഞ്ഞതെന്ന് ഇയാള്‍ പറഞ്ഞു.
Post Your Comments