NewsInternational

ഇന്തോ-പാക് സംഘര്‍ഷാവസ്ഥയുടെ ഫലങ്ങളെപ്പറ്റി അബദ്ധജടിലങ്ങളായ പ്രസ്താവനകളുമായി പാക് നയതന്ത്രജ്ഞര്‍!

ന്യൂഡല്‍ഹി: ഉറി സൈനികക്യാമ്പ് ആക്രമണത്തെത്തുടര്‍ന്ന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുടലെടുത്ത സംഘര്‍ഷപരമായ അവസ്ഥയുടെ ഫലങ്ങളെപ്പറ്റി പാക് ചാനലുകളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പ്രസ്താവനകളുമായി പാക് നയതന്ത്രജ്ഞരുടെ വിളയാട്ടം. പാകിസ്ഥാന്‍ അന്തരാഷ്ട്ര നയതന്ത്രതലത്തില്‍ ഒറ്റപ്പെട്ടു എന്ന്‍ പറയുന്നത് ഇന്ത്യയുടെ സ്വപ്നമാണെന്നും, ഇന്ത്യയാണ് ഇത്തരത്തില്‍ ഒറ്റപ്പെടാന്‍ പോകുന്നതെന്നുമാണ് അവര്‍ പറയുന്നത്.

പ്രമുഖ പാക് ദിനപ്പത്രമായ ഡോണില്‍ പ്രസിദ്ധീകരിച്ച ഒരു അഭിപ്രായപ്രകടനത്തില്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പാക് നയതന്ത്രജ്ഞന്‍ പറഞ്ഞത് പാകിസ്ഥാനുമായി ഒരു യുദ്ധം എന്ന അപകടത്തിന് ഇന്ത്യ മുതിരില്ല എന്നും, യുദ്ധമുണ്ടായാല്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തകരുമെന്നുമാണ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ പാകിസ്ഥാനേക്കാള്‍ വളരെയധികം നാള്‍ യുദ്ധത്തിലേര്‍പ്പെടാന്‍ തക്കവണ്ണം കരുത്തുള്ളതാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ.

അതിലും രസകരമായ കാര്യം, ഇന്ത്യയുടെ അക്രമണം ഭയന്ന്‍ കഴിഞ്ഞയാഴ്ച പാകിസ്ഥാനില്‍ സൈനികാഭ്യാസങ്ങള്‍ ആരംഭിച്ച നിമിഷം തന്നെ കറാച്ചി ഓഹരി വിപണി മൂക്കുംകുത്തി വീണു എന്നുള്ളതാണ്. ചെറുകിട നിക്ഷേപകര്‍ യുദ്ധഭയത്താല്‍ പെന്നി സ്റ്റോക്കുകള്‍ വന്‍തോതില്‍ വിറ്റഴിച്ചതാണ് വിപണിയെ തകര്‍ത്തത്.

ഉറി അക്രമണത്തിനു ശേഷമുള്ള ഇന്ത്യയുടെ പ്രതികരണങ്ങള്‍ തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നതെന്നായിരുന്നു മറ്റൊരു പാക് നയതന്ത്രവിദഗ്ദന്‍റെ അഭിപ്രായം. ഈ മാര്‍ഗ്ഗത്തില്‍ തുടരുകയാണെങ്കില്‍ പാകിസ്ഥാനു പകരം ഇന്ത്യയായിരിക്കും ഒറ്റപ്പെടുക എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട് ഇദ്ദേഹം.

പക്ഷേ വാസ്തവത്തില്‍, ആഗോള ഭീകരതയ്ക്ക് വളംവച്ച് കൊടുക്കുന്ന പാക് നടപടികള്‍ മൂലം അവര്‍ തന്നെയാണ് ആഗോളശക്തികളുടെ അനിഷ്ടത്തിന് പാത്രമായിരിക്കുന്നത്. പ്രമുഖ പാക് മാദ്ധ്യമ പ്രവര്‍ത്തകന്‍ സാഹിദ് ഹുസൈന്‍ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുള്ളതുമാണ്. പാകിസ്ഥാന്‍റെ വിദേശനയത്തില്‍ കാതലായ മാറ്റം ഉണ്ടായാലേ രാജ്യം അന്താരാഷ്ട്രതലത്തില്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കൂ എന്ന്‍ ഹുസൈന്‍ കഴിഞ്ഞ ജൂണില്‍ത്തന്നെ അഭിപ്രായപ്പെട്ടതാണ്.

സാമ്പത്തികരംഗത്ത് പാകിസ്ഥാന്‍ തകര്‍ച്ചയിലാണെന്ന കാര്യവും ഹുസൈന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളേക്കാള്‍ സാമ്പത്തികരംഗത്ത് പുറകിലാണ് പാകിസ്ഥാന്‍ എന്ന ഹുസൈന്‍റെ പ്രസ്താവന ശ്രധിച്ചാലേ പാക് നയതന്ത്രജ്ഞര്‍ പാക് ചാനലുകളില്‍ ഇരുന്ന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവനകളിലെ പൊള്ളത്തരം മനസിലാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button