ന്യൂയോര്‍ക്ക് : മൂന്നാംലോക മൂന്നാംലോക മഹായുദ്ധത്തിന്
കോപ്പ് കൂട്ടി ഉത്തര കൊറിയ-പാകിസ്ഥാന്‍-ചൈന അണ്വായുധ കൂട്ടുകെട്ട് . ലോകത്തെ ആശങ്കയിലാഴ്ത്തുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്
സണ്‍ഡെ ഗാര്‍ഡിയന്‍ വെബ്‌സൈറ്റ് ആണ്. തെളിവുകള്‍ സഹിതമാണ് ഇവര്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം ഉത്തരകൊറിയ പരീക്ഷിച്ച രണ്ടു അണ്വായുധ ബോംബുകളും നിര്‍മിച്ചത് പാക്കിസ്ഥാനിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
1970 മുതലാണ് പാക്കിസ്ഥാനും ഉത്തരകൊറിയയും അണ്വായുധ കൈമാറ്റ ഇടപാടുകള്‍ തുടങ്ങിയത്. എന്നാല്‍ 1998 നു ശേഷമാണ് ഇത് വീണ്ടും സജീവമായത്. 2006 ല്‍ അതു പരീക്ഷിക്കുകയും ചെയ്തു. ഇതുവരെ അഞ്ച് പരീക്ഷണങ്ങളാണ് നടത്തിയത്. എന്നാല്‍ ഈ പരീക്ഷണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ പാക്കിസ്ഥാന്‍ ഒരിക്കല്‍ പോലും രംഗത്തുവന്നിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
രണ്ടു രാജ്യങ്ങളിലെയും ശാസ്ത്രജ്ഞര്‍ സംഘം ചേര്‍ന്നാണ് അണ്വായുധങ്ങള്‍ നിര്‍മിക്കുന്നത്. 2006 ഒക്ടോബര്‍, 2009 മേയ് സമയങ്ങളില്‍ ഇരുരാജ്യങ്ങളിലെയും ശാസ്ത്രജ്ഞര്‍ അണ്വായുധ പരീക്ഷണങ്ങള്‍ക്കായി സിന്ധിലെത്തിയിരുന്നു. അണ്വായുധ നിര്‍മാണത്തില്‍ പാക്ക് ശാസ്ത്രജ്ഞര്‍ ഏറെ വിജയിച്ചവരാണ്. പാക്ക് ആണവ പദ്ധതിയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ എ.ക്യു. ഖാന്‍ തന്നെ ഉത്തരകൊറിയയെ സഹായിച്ചിട്ടുണ്ട്..
ഉത്തര കൊറിയ, ഇറാന്‍ രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യകള്‍ കൈമാറിയിരുന്നുവെന്ന് ഖാന്‍ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഉത്തരകൊറിയയിലെ ആണവ പരീക്ഷണങ്ങള്‍ക്ക് സഹായം നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നതാണ്. അമേരിക്കയുടെ സിഐഎയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഉത്തരകൊറിയയ്ക്ക് പാക്കിസ്ഥാനില്‍ നിന്ന് ആണവ സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇക്കാര്യം ഇന്ത്യ അറിഞ്ഞിരിക്കണമെന്നും അമേരിക്ക മുന്നറിയിപ്പു നല്‍കി.
പാക്കിസ്ഥാന്‍ ഉത്തരകൊറിയക്ക് അണ്വായുധ സാമഗ്രികള്‍ കൈമാറുന്നുണ്ടെന്ന വിവരം സി.ഐ.എ ഇന്ത്യയുടെ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിഭാഗത്തെ (റോ) അറിയിച്ചിട്ടുണ്ട്. കടല്‍ വഴിയാണ് അണുവായുധ സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്നത്. യുറേനിയം, പ്ലൂട്ടോണിയം തുടങ്ങി ആണവസാമഗ്രികളാണ് കയറ്റുമതി ചെയ്യുന്നത്. യുഎന്‍ അംഗീകാരമില്ലാതെയാണ് ഉത്തരക്കൊറിയക്ക് അണ്വാവായുധ സാമഗ്രികള്‍ നല്‍കുന്നതെന്നും അമേരിക്ക ആരോപിച്ചു.
അതേസമയം, അത്യാധുനിക അണുവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ പാക്കിസ്ഥാനെ സഹായിക്കുന്നത് ചൈനയാണ്. ചൈനയില്‍ നിന്ന് ആയുധങ്ങള്‍ പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ബീജിങ് സണ്‍ടെക് ടെക്‌നോളജി കമ്പനി ലിമിറ്റഡാണ് ആണവ സാമഗ്രികള്‍ ഇസ്‌ലാമാബാദിലേക്ക് കാര്‍ഗോ വഴി കയറ്റുമതി ചെയ്യുന്നത്. ഇത് ഇവിടെ നിന്ന് ഉത്തരക്കൊറിയയിലും എത്തുന്നു.
Post Your Comments