ന്യൂഡല്‍ഹി : ഏഷ്യയിലെ ഏറ്റവും നീളം കൂടിയ പാലം ഒരുങ്ങുന്നു. ബ്രഹ്മപുത്രക്കു കുറുകെയാണ് പാലം ഒരുങ്ങുന്നത്. ആസമിനും അരുണാചല്‍ പ്രദേശിനും ഇടയില്‍ ദൂരം നാലു മണിക്കൂറായി കുറയ്ക്കാന്‍ ഈ പാലത്തിനു കഴിയും. പാലത്തിന്റെ നിര്‍മ്മാണം ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പാലത്തിന് അനുബന്ധമായ റോഡ് നിര്‍മ്മിക്കുന്നതിന് സ്ഥലം ഏറ്റെടുത്ത് ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഗതാഗതമന്താലയം അംഗീകാരം നല്‍കി.
ബ്രഹ്മപുത്ര നദിക്ക് കുറുകേ 2010 നവംബറിലാണ് പാലത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഇരുവശത്തേക്കും യാത്ര നടത്താന്‍ സാധിക്കുന്ന ഈ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ അത് പ്രതിരോധ ആവശ്യങ്ങള്‍ക്കും വളരെ ഉപയോഗപ്രദമായിരിക്കും. ആര്‍മിടാങ്കുകള്‍ കടന്നുപോകാന്‍ ശേഷിയുള്ള തരത്തിലാണ് 938 കോടി ചിലവാക്കി പാലം നിര്‍മ്മിക്കുന്നത്. നിലവില്‍ രണ്ടു ദിവസത്തോളം എടുത്താണ് സൈന്യം ദിബാംഗ്, അഞ്വ എന്നീ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തുന്നത്.
Post Your Comments