1. ഉറ്റസുഹൃത്തുക്കള്‍ക്കൊപ്പം കൂടുമ്പോള്‍, അമിതമായി ഭക്ഷണം കഴിക്കും. പലപ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുമ്പോഴാകും അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നുക.
2. സ്വന്തമായി ഭക്ഷണം തയ്യാറാക്കുമ്പോള്‍, നാം അറിയാതെ തന്നെ പരിധിയില്‍ അധികം കഴിച്ചുപോകും.
3. ഭക്ഷണം സമയത്ത് കഴിക്കാതിരിക്കുകയും, ആവശ്യമുള്ള സമയം ഉറങ്ങാതിരിക്കുകയും ചെയ്‌താല്‍ ക്ഷീണം വര്‍ദ്ധിക്കും. ഇങ്ങനെ ക്ഷീണിച്ചിരിക്കുമ്പോള്‍, അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നും.
4. ചിലര്‍ ഭക്ഷണം വാരിവലിച്ചു പെട്ടെന്നു കഴിച്ചുതീര്‍ക്കാന്‍ നോക്കും. ഇത്തരക്കാര്‍ വീണ്ടും ഭക്ഷണം ചോദിച്ചു വാങ്ങിച്ചു കഴിക്കും.
5. വിരസത തോന്നുമ്പോള്‍ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നാം പോലും അറിയുന്നുണ്ടാകില്ല.
6. നിര്‍ജ്ജലീകരണം ഉണ്ടാകുമ്പോള്‍ അമിതമായി ഭക്ഷണം കഴിക്കണമെന്ന് തോന്നും.
Post Your Comments