ലണ്ടന്‍ : സ്‌കൂളിലെ മലിനജല പ്രശ്‌നം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പെണ്‍കുട്ടിയോട് സ്‌കൂള്‍ അധികൃതര്‍ ചെയ്തത് എന്താണെന്നറിയുമോ ? പെണ്‍കുട്ടിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയാണ് അധികൃതര്‍ ചെയ്തത്. ലണ്ടനിലെ ജോണ്‍ ഗ്ലെന്‍ ഹൈ സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഹസല്‍ ജൂകോ എന്ന പെണ്‍കുട്ടിയേയാണ് അധികൃതര്‍ പുറത്താക്കിയത്.
സ്‌കൂളിലെ മലിനജല വിഷയം ഇതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ അധികൃതരുടെ ശ്രദ്ധിയില്‍പ്പെടുത്തിയിരുന്നെങ്കിലും നടപടിയെടുക്കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്നാണ് വൃത്തിഹീനമായ വിശ്രമമുറിയില്‍ നിന്നുള്ള ഒരു സെല്‍ഫി ചിത്രം ഉള്‍പ്പെടെ ഹസല്‍ പങ്കുവെച്ചത്. സ്‌കൂളിലെ വിശ്രമ മുറിയിലെ പൈപ്പില്‍ നിന്നും ഒഴുകുന്ന മലിന ജലത്തിന്റെ ചിത്രമാണ് ഹസല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ഇത് വൈറലായതോടെയാണ് ഹസലിന് സ്‌കൂളില്‍ നിന്നും അധികൃതര്‍ പുറത്താക്കിയത്. സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ മുന്നോട്ട് പോകാനാണ് തന്റെ തീരുമാനമെന്നും ഹസല്‍ വ്യക്തമാക്കി. അതേസമയം, ഹസലിനെതിരെയുള്ള സ്‌കൂള്‍ അധികൃതരുടെ നടപടിയെ ചോദ്യം ചെയ്ത് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments