ന്യൂഡല്‍ഹി: “രക്തവും വെള്ളവും ഒരേ സമയം ഒഴുകുന്നത് സാധ്യമല്ല,” പാകിസ്ഥാനുമായി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സിന്ധു നദീജലകരാര്‍ പുന:പരിശോധിക്കാന്‍ ചേര്‍ന്ന ഒരു യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. പാകിസ്ഥാനില്‍ നിന്ന്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ ഉറിയിലെ ഇന്ത്യന്‍ സൈനികകേന്ദ്രം അക്രമച്ചതിനു ശേഷം ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണതിനെത്തുടര്‍ന്നാണ് ഇന്ത്യ സിന്ധുനദീജലകരാര്‍ പുന:പരിശോധിക്കാന്‍ ആലോചിക്കുന്നത്.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയ്‌ശങ്കര്‍, ജലവിഭവ വകുപ്പ് സെക്രട്ടറി മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്ന മീറ്റിംഗില്‍ ആണ് പ്രധാനമന്ത്രി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
നിലവില്‍ ജലവിഭവത്തിനായി പാകിസ്ഥാന്‍ പ്രധാനമായും ആശ്രയിക്കുന്ന മൂന്ന്‍ സിന്ധുതാഴ്വര നദികളായ സിന്ധു, ചെനാബ്, ഝെലം എന്നിവയില്‍ നിന്നും ഇനിമുതല്‍ പരമാവധി ജലം ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
2007-ല്‍ നിര്‍ത്തിവച്ച ടുല്‍ബുല്‍ ജലപാതാ പദ്ധതി പുനരാരംഭിക്കുന്നതിനെപ്പറ്റിയും ഇന്ത്യ ആലോചിക്കും.
പാകിസ്ഥാന് മേല്‍ അന്താരാഷ്‌ട്രതലത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടര്‍ന്നു കൊണ്ടിരിക്കെ സിദ്ധുനദീജല കാരാറില്‍ നിന്ന്‍ രാജ്യം പിന്മാറുന്നത് പാകിസ്ഥാന് വന്‍തിരിച്ചടി നല്‍കുമെന്ന അഭിപ്രായം വ്യാപകമായി ഉയര്‍ന്നിരുന്നു.
Post Your Comments