കുല്‍ഗാം : കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കുല്‍ഗാമിലെ വാന്‍പോഹിനു സമീപമാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കു പരുക്കേറ്റു. ഉറിയില്‍ 19 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു പിന്നാലെയാണ് കശ്മീരില്‍ വീണ്ടും ആക്രമണം. ആക്രമണം നടത്തിയ ശേഷം രക്ഷപ്പെട്ട ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സിആര്‍പിഎഫ് ജവാന്‍മാരുടെ സംഘത്തിനു നേരെ ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് ലക്ഷ്യം തെറ്റി റോഡിനു സമീപമാണ് വീണത്. പരുക്കേറ്റ ജവാന്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Leave a Comment