തിരുവനന്തപുരം: കെ ബാബുവിനെ പിന്തുണച്ച വിഎം സുധീരനെ പരിഹസിച്ച് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെത്തി. അഴിമതിക്കേസില്‍ അകപ്പെട്ട ബാബുവിനെ പിന്തുണയ്ക്കാന്‍ തയ്യാറായ സുധീരന്റെ നടപടി അപഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതിക്കാര്‍ക്കെതിരെ വാതോരാതെ പ്രസംഗിച്ചു നടക്കുകയെന്നത് സുധീരന്റെ ശീലമായി കഴിഞ്ഞു. അഴിമതിക്ക് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും ഇപ്പോള്‍ ചേട്ടന്‍ ബാവയും അനിയന്‍ ബാവയുമാണെന്നും ഉഴവൂര്‍ പറയുന്നു. ഇത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.
ഇത്തരം നിലപാടുമായി മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിന്റെ അവസ്ഥ ഉപ്പുവച്ച കലം പോലെയാകുമെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
Post Your Comments