
ശ്രീനഗർ: ഉറി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു. ഒഡീഷ സ്വദേശിയായ ബി.എസ്.എഫ് ജവാന് പിതാബസ് മജ്ഹിയാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മജ്ഹി ഇന്നലെ രാത്രിയാണ് മരിച്ചത്.
ജമ്മുകശ്മീരിലെ ഉറിയില്‍ കഴിഞ്ഞ ആഴ്ചയാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 18 ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ഭാര്യയുടെ ആദ്യ പ്രസവത്തോടനുബന്ധിച്ച് അവധിയെടുത്ത് നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു മജ്ഹി.
Post Your Comments