കാൺപൂർ: സച്ചിനും സെവാഗിനും നേടാൻ കഴിയാത്ത അപൂർവറെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും 1000 റണ്‍സ് തികച്ച നാലാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോർഡാണ് രോഹിത് ശർമ്മ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് രോഹിത്തിന്റെ ഈ നേട്ടം.
വിരാട് കോഹ്ലി, മഹേന്ദ്ര സിംഗ് ധോണി യുവരാജ് സിംഗ് എന്നിവർ ഈ റെക്കോർഡ് നേരത്തെ കരസ്ഥമാക്കിയിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന താരം കൂടിയാണ് രോഹിത്ത്. രണ്ട് ഡബിള്‍ സെഞ്ച്വറി കണ്ടെത്തിയിട്ടുളള ലോകത്തെ ഏക ബാറ്റ്‌സ്മാന്‍ കൂടിയാണ് രോഹിത്ത്.
Post Your Comments