കോഴിക്കോട്: സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ബിജെപിയുമായി ധാരണയിലെത്തിയെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിജെപിയുമായി ഒരു തര്‍ക്കവുമില്ല. പാര്‍ട്ടിക്കുള്ളിലും ഇതുസംബന്ധിച്ച് അഭിപ്രായഭിന്നതയില്ല. വാഗ്ദാനം ചെയ്ത സ്ഥാനങ്ങള്‍ ഉടന്‍ ലഭിക്കുമെന്നും തുഷാര്‍ പറഞ്ഞു.
സ്ഥാനങ്ങള്‍ മോഹിച്ചല്ല എന്‍ഡിഎയില്‍ ചേര്‍ന്നത്. എന്‍ഡിഎ വിപുലീകരിക്കണമെന്നാണു ബിഡിജെഎസിന്റെ താല്‍പര്യം. കെഎംമാണി എന്‍ഡിഎയിലേക്കു വന്നാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാണിക്കു മന്ത്രിസ്ഥാനം നല്‍കുന്നതില്‍ ബിഡിജെഎസിന് എതിര്‍പ്പില്ലെന്നും തുഷാര്‍ പറഞ്ഞു.
Post Your Comments